കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതകര്‍ക്ക് വീടെരുക്കാന്‍ ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ചത് 2,63,95,154 രൂപ. പാഴ് വസ്തു ശേഖരണം, ചായക്കട, തട്ടുകട, വിവിധ ചലഞ്ചുകള്‍, കുട്ടികള്‍ കൈമാറിയ സമ്പാദ്യ കുടുക്ക, മത്സ്യ വില്‍പ്പന, തൊഴിലാളികള്‍ ബസ്സും ഓട്ടോറിക്ഷയുമോടിച്ച് സ്വരൂപിച്ചത്, യൂണിറ്റ് കമ്മറ്റിയംഗം മുതല്‍ തൊട്ട് മുകളിലുള്ളവരുടെ വിഹിതം എന്നിവയിലൂടെയാണ് പണം സമാഹരിച്ചത്.
ചെക്ക് ജില്ലാ ഭാരവാഹികള്‍ സംസ്ഥാന പ്രസിഡണ്ട് വി വസീഫിന് കൈമാറി. ജില്ലാ പ്രസിഡണ്ട് എല്‍ ജി ലിജീഷ് അധ്യക്ഷനായി.കേന്ദ്ര കമ്മറ്റി അംഗം. എം ഷാജര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ അരുണ്‍, ദിപു പ്രേമനാഥ്, കെ ഷെഫീഖ്, എം വി നീതു എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും ജില്ലാ ട്രഷറര്‍ ടി കെ സുമേഷ് നന്ദിയും രേഖപ്പെടുത്തി.
വയനാടിനായി കോഴിക്കോട്ടെ ഡി വൈ എഫ് ഐ സമാഹരിച്ചത്
രണ്ട് കോടി അറുപത്തിമൂന്ന് ലക്ഷം രൂപ