ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കുട്ടികളുടെ സുരക്ഷയും സമൂഹത്തെ സംബന്ധിച്ച അതീവഗൗരവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം കാര്യങ്ങളില്‍ കോടതി അതിവേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ 75-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സ്ത്രീകളുടെ സുരക്ഷാപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിരവധി നിയമങ്ങളുണ്ട്. 2019-ല്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിച്ചു. ജില്ലാ മോണിറ്ററിങ് സമിതികള്‍ പ്രധാന പങ്കുവഹിക്കുന്നു. ഇത്തരം സമിതികള്‍ കൂടുതല്‍ ശാക്തീകരിക്കപ്പെടുന്നുവെന്നും സ്ത്രീ സുരക്ഷ ഉള്‍പ്പെട്ട വിഷയങ്ങളില്‍ പെട്ടെന്നുള്ള വിധിയുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കുട്ടികളുടെ സുരക്ഷയും അതീവഗൗരവം;പ്രധാനമന്ത്രി