കോഴിക്കോട്:മലയാള സിനിമ മേഖലയിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെയും സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തിലും പ്രതിഷേധിച്ചു.
കോണ്‍ ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സണ്‍ കോര്‍ണറില്‍ പ്രതിഷേധ കൂട്ട ധര്‍ണ നടത്തി.
മലയാള സിനിമ രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോള്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒഴിഞ്ഞു മാറി നില്‍ക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ധര്‍ണ്ണ സമരം കുറ്റപ്പെടുത്തി. കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പരിപാടി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ:ലൂക്കാ ജോസഫ് ഉദ്ഘാടനം ചെയ്തു.രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.ഒ.സ്‌നേഹ രാജ് മുഖ്യപ്രഭാഷണം നടത്തി.ഡോ:പി.കെ.ജനാര്‍ദ്ദനന്‍,സദാനന്ദന്‍ പെരുവയല്‍,ജിതേഷ് കുമാര്‍ തിരുത്തിയാട്,പൊതുയോഗത്ത് ബാലകുറുപ്പ്, കെ.സറഫുദ്ദീന്‍,വിപിന്‍ മൂഴിക്കല്‍,പ്രശോഭ ഫെസ്റ്റിവല്‍,സക്കറിയ കോട്ടപ്പറമ്പ്,പി.റഫീക്ക് എന്നിവര്‍ സംസാരിച്ചു.
സിനിമ മേഖലയിലെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണം