കോഴിക്കോട്: പ്രൊഫസര്‍ അലക്‌സാണ്ടര്‍ സഖറിയാസ് സ്മാരക പുരസ്‌കാരം ഡോ. ആര്‍സുവിന് സമ്മാനിച്ചു. നേതാക്കളുടെ സങ്കുചിത ചിന്താഗതിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ പറഞ്ഞു. കഴിവുള്ള നേതാക്കളെ പ്രോല്‍സാഹിപ്പിക്കുവാന്‍ കോണ്‍ഗ്രസ് നേതൃത്വം പലപ്പോഴും ശ്രമിക്കാറില്ല രാഷ്ട്രീയ നേതാക്കളുടെ വിശ്വാസ്യത നഷ്ടപെടുത്തുന്ന പ്രവര്‍ത്തന ശൈലി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫസര്‍ അലക്‌സാണ്ടര്‍ സഖറിയാസിന്റെ പതിനഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് താളിയോല സാംസ്‌കാരിക സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫസര്‍ അലക്‌സാണ്ടര്‍ സഖറിയാസ് സ്മാരക താളിയോല പുരസ്‌കാരം ഡോ. ആര്‍സുവിന് യു.കെ.കുമാരന്‍ സമര്‍പ്പിച്ചു. താളിയോല സാംസ്‌കാരിക സമിതി പ്രസിഡന്റ് പി.ഐ.അജയന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ. അബ്ദുറഹിമാന്‍, പ്രൊഫസര്‍. പി.കെ. രാധാമണി, അഡ്വ. എം. രാജന്‍, പി.എം. അബ്ദുറഹിമാന്‍, മോഹനന്‍ പുതിയോട്ടില്‍, കെ.എഫ്. ജോര്‍ജ്, സഞ്ജയ് അലക്‌സ്, ഡി.രവി, കെ.സുരേഷ് ബാബു,പത്മനാഭന്‍വേങ്ങേരി ,വി.പി.സനീബ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ആര്‍സു മറുപടി പ്രസംഗം നടത്തി.