കോഴിക്കോട്: ലഹരി മാഫിയകള്‍ വിദ്യാലയങ്ങളെ ഫോക്കസ് ചെയ്യുന്ന ഇക്കാലത്ത് അറിയാതെ പോലും അതിന്റെ ഭാഗമായി പോയാലുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കുന്നതിന് നിയമബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന് കോഴിക്കോട് വിജിലന്‍സ് കോടതി സ്‌പെഷ്യല്‍ ജഡ്ജ് ഷിബു തോമസ് അഭിപ്രായപ്പെട്ടു.കോഴിക്കോട് എം.എം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം, കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച നിയമ ബോധവല്‍ക്കരണ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിയര്‍ മാസ്റ്റര്‍ സക്കരിയ എളേറ്റില്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് മുഷ്താഖ് അലി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മെഹബൂബലി, ടി.എല്‍.എസ്.സി സ്റ്റാഫ് ബിന്‍ഷ കെ. എം, തുടങ്ങിയവര്‍ സംസാരിച്ചു. ടി.എല്‍.എസ്.സി സെക്രട്ടറി പ്രദീപ് ഗോപിനാഥ് സ്വാഗതവും ഡിസ്റ്റിക് ലീഗല്‍ സര്‍വീസ് അതോറിറ്റി പി എല്‍ വി സി.പി റഷീദ് പൂനൂര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ശില്‍പശാലയില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ പാനല്‍ ലോയറും ജില്ലാ ജാഗ്രതാ സമിതി അംഗവുമായ അഡ്വ: ഷരണ്‍ പ്രേം ക്ലാസ് നയിച്ചു. പരിപാടിയില്‍ പി എല്‍ വി മാരായ ഫൈസല്‍ അഹമ്മദ് മക്കാട്ട്, റഹ്‌മത്ത് അമന്‍,എന്‍എസ്എസ് ലീഡര്‍ മുഹമ്മദ് ഗെയ്ത് പങ്കെടുത്തു.
നിയമബോധവല്‍ക്കരണം വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം: ജസ്റ്റിസ് ഷിബു തോമസ്