അഹമ്മദാബാദ്: ന്യൂനമര്‍ദത്തിനു പിന്നാലെ അറബിക്കടലില്‍ രൂപം കൊണ്ട അസ്‌ന ചുഴലിക്കൊടുങ്കാറ്റിനെ ഭയന്ന് ഗുജറാത്ത്. അസ്‌ന ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ വിവിധയിടങ്ങളില്‍ മഴ ശക്തമായതോടെ നഗരങ്ങളും പട്ടണങ്ങളും വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ 3 ദിവസത്തെ പേമാരിയിലും വെള്ളപ്പൊക്കത്തിലും 26 പേര്‍ മരിച്ചു. 18,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 1200 പേരെ രക്ഷപ്പെടുത്തി.വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു. ഗുജറാത്ത്, കര്‍ണാടക, ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
1976 നു ശേഷം രൂപപ്പെടുന്ന ആദ്യത്തെ ചുഴലിക്കൊടുങ്കാറ്റാണ് അസ്‌ന. പാക്കിസ്ഥാനിലും വീശിയടിക്കുമെന്നാണു കരുതുന്നത്. കച്ചിലെ മുന്ദ്ര താലൂക്കില്‍ കനത്ത മഴ ലഭിച്ചു. മാണ്ഡവി ഉള്‍പ്പെടെ പട്ടണങ്ങള്‍ മുങ്ങി. നദി കരകവിഞ്ഞ് വഡോദരയില്‍ വെള്ളപ്പൊക്കമുണ്ടായി. ആറായിരത്തിലേറെപ്പേരെ വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷപ്പെടുത്തി. 1600 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഷേധി നദിയിലെ ജലനിരപ്പുയര്‍ന്ന് ഖേഡ പട്ടണത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്.