കോഴിക്കോട്: 12 വര്‍ഷമായി ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്നു വരുന്ന ഗ്ലോബല്‍ വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഈ വര്‍ഷം കേരളത്തിലാണ് നടക്കുന്നതെന്ന് ടൂര്‍ണ്ണമെന്റ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്തംബര്‍ 7,8 തിയതികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒളിമ്പ്യന്‍ റഹ്‌മാന്‍ സ്റ്റേഡിയത്തില്‍ വെച്ച് കോഴിക്കോട് റോട്ടറി ന്യൂ ടൗണുമായി സഹകരിച്ച് ഇന്ത്യന്‍ മാസ്‌റ്റേഴ്‌സ് കേരള എഫ്‌സി സംഘടിപ്പിക്കുന്ന അമേരിക്കാസ് ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ടൂര്‍ണ്ണമെന്റ് 7ന് കാലത്ത് 8 മണിക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയില്‍ നിന്ന് 2 ടീമുകളും വിദേശത്ത് നിന്ന് 8 ടീമുകളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. വിജയികള്‍ക്ക് ട്രോഫി സമ്മാനിക്കും. ഇന്ത്യ, ഒമാന്‍, സിംഗപൂര്‍, ശ്രീലങ്ക, യുഎഇ, ഖത്തര്‍, യു.കെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ ഗഫൂര്‍, വൈസ് ചെയര്‍മാന്‍മാരായ അന്‍വര്‍.എന്‍.കെ, ജീവന്‍, സെക്രട്ടറി അരുണ്‍.എസ്, അമേരിക്കാസ് ഗ്രൂപ്പ് എം.ഡി മുബാറക്ക് വി.പി, ഷമീം റസ റോട്ടറി കാലിക്കറ്റ് ന്യൂ ടൗണ്‍ സംബന്ധിച്ചു.