കോഴിക്കോട് : ‘പാഠമില്ലെങ്കില്‍ പാടത്തേക്കില്ല’ എന്ന നിലപാടുമായി ദളിത്സമൂഹങ്ങളുടെ വിദ്യാഭ്യാസത്തിനും തൊഴില്‍മേഖലയിലെ മാന്യമായ വേതനത്തിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച മഹാത്മാ അയ്യങ്കാളിയാണ് ലോകത്തിലെ പ്രഥമകര്‍ഷക തൊഴിലാളി സമരനേതാവെന്ന് കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര പ്രസ്താവിച്ചു.
‘നാട് പൊലിക പുന്നശ്ശേരി’ നാടന്‍ കലാ സംഘം സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊരുതി നേടുക എന്ന അയ്യങ്കാളിയുടെ ആശയം എക്കാലത്തും പ്രസക്തമാണ്. അദ്ദേഹം നടത്തിയ വില്ലുവണ്ടി യാത്ര പില്‍ക്കാലത്ത് ദളിത് മേഖലയിലെ നിരവധി ആക്ടിവിസ്റ്റുകള്‍ക്ക് ദിശാബോധവും ശക്തിയും പകര്‍ന്നു.
ഒട്ടേറെ സാമൂഹ്യ സാംസ്‌കാരിക മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച മഹാത്മാ അയ്യങ്കാളി ചരിത്രപരമായ പ്രചോദനമാണെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ നാട് പൊലിക നടന്‍കലാസംഘം ഡയറക്ടറും കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ കോട്ടക്കല്‍ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.പുഷ്പാര്‍ച്ചന, മധുര വിതരണം, നാടന്‍പാട്ടുകള്‍ എന്നിവയും നടന്നു.സന്ദീപ് സത്യന്‍,നൗഷാദ് മാവേലി എന്നിവര്‍ പ്രസംഗിച്ചു.അമിത് കോട്ടക്കല്‍ സ്വാഗതവും അര്‍ജുന്‍ നന്ദിയും പറഞ്ഞു.
അയ്യങ്കാളി; പ്രഥമ കര്‍ഷക തൊഴിലാളി
സമരനേതാവ്, ഗിരീഷ് ആമ്പ്ര