കോഴിക്കോട്: നിര്‍മ്മിത ബുദ്ധി ലോകം കീഴടക്കി കൊണ്ടിരിക്കുന്ന കാലത്ത് സമൂഹത്തിനു മേല്‍ അതിന്റെ സ്വാധീനത്തെപറ്റിയും അതെങ്ങിനെ കൈകാര്യം ചെയ്യണമെന്നതിനെപറ്റിയും വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കണമെന്നും മൂല്യാധിഷ്ടിതമായ എ. ഐ കാലത്തെയാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് വൈ: പ്രസിഡന്റ് അഡ്വ. പി ഗവാസ് പറഞ്ഞു.
ജില്ലയില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ആന്റ് മെഷീന്‍ ലേണിംഗ് എന്ന വിഷയത്തില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയ ഡോ. അമീത ജുനൈനയെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ.എം മന്‍സൂര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജന. സിക്രട്ടറി എഞ്ചി. പി മമ്മദ് കോയ, മുന്‍ ജില്ലാ ജഡ്ജി എ. ഹാരിസ്, ജില്ലാപഞ്ചായത്ത് മെമ്പര്‍ പി.ടി.എം ഷറഫുന്നിസ ടീച്ചര്‍, പ്രവീണ്‍.കെ. പ്രഭാരകരന്‍, പി.പി അബ്ദുറഹീം, പി.പി അബ്ദുറഹിമാന്‍, ടി.കെ. അബ്ദുല്‍ ലത്തീഫ് ഹാജി, അഡ്വ. കെ.എം റഷീദ്, വി.എം ഷെറീഫ്, പി. അബ്ദുല്‍ അലി, ആര്‍.വി ഷാഹിദ സംസാരിച്ചു. ജില്ലാ സിക്രട്ടറി ആര്‍.പി അഷ്‌റഫ് സ്വാഗതവും ഇ.ഹമീദ് നന്ദിയും പറഞ്ഞു.
നിര്‍മ്മിത ബുദ്ധിയുടെ കാലത്തും മൂല്യങ്ങള്‍ക്ക്
വിട്ടുവീഴ്ചയരുത്;അഡ്വ. പി ഗവാസ്