വയനാടിനൊരു കൈത്താങ്ങ് : ബിരിയാണി ചലഞ്ച് നടത്തി വികെഎച്ച്എംഒ കോളേജ് എന്‍ എസ് എസ് യൂണിറ്റ്

വയനാടിനൊരു കൈത്താങ്ങ് : ബിരിയാണി ചലഞ്ച് നടത്തി വികെഎച്ച്എംഒ കോളേജ് എന്‍ എസ് എസ് യൂണിറ്റ്

മുക്കം : വയനാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീം നിര്‍മ്മിച്ച് നല്‍കുന്ന 150 ഭവനങ്ങളുടെ പദ്ധതിയിലേക്ക് ഫണ്ട് കണ്ടെത്താന്‍ എന്‍എസ്എസ് വികെഎച്ച്എംഒ കോളേജ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

എന്‍എസ്എസ് വളണ്ടിയര്‍മാരുടെയും അധ്യാപകരുടെയും കൂട്ടായ നേതൃത്വത്തിലായിരുന്നു ബിരിയാണി പാകം ചെയ്തതും ഓര്‍ഡര്‍ ചെയ്തവരിലേക്ക് എത്തിച്ചെതും.വിവിധ മേഖലകളില്‍ നിന്ന് 1500 ഓളം ബിരിയാണി പൊതികളുടെ ഓര്‍ഡര്‍ലഭിച്ചതായി പ്രോഗ്രാം കമ്മിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു .

ബിരിയാണി ചലഞ്ചിന് കോളേജ് ചെയര്‍മാന്‍ മരക്കാര്‍ മാസ്റ്റര്‍, പ്രിന്‍സിപ്പള്‍ റംലത്ത്, പ്രോഗ്രാം കണ്‍വീനര്‍ ബിജിന കെഎം എം,എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അജിത ടിവി,അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ പ്രഭ, കോളേജ് അധ്യാപകര്‍, എം എം ഒ ക്ക് കീഴിലെ വിവിധ സ്ഥാപനത്തിലെ അധ്യാപക, അനധ്യാപകര്‍,പി ടി എ മെമ്പര്‍മാര്‍,എന്‍ എസ് എസ് വോളന്റിയേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

വയനാടിനൊരു കൈത്താങ്ങ് : ബിരിയാണി
ചലഞ്ച് നടത്തി വികെഎച്ച്എംഒ കോളേജ്
എന്‍ എസ് എസ് യൂണിറ്റ്

 

Share

Leave a Reply

Your email address will not be published. Required fields are marked *