ഒ.എന്‍.വി കുറുപ്പ് സ്മാരക പുരസ്‌കാരം അനില്‍ദാസ് ഷൊര്‍ണ്ണൂരിന്

ഒ.എന്‍.വി കുറുപ്പ് സ്മാരക പുരസ്‌കാരം അനില്‍ദാസ് ഷൊര്‍ണ്ണൂരിന്

തിരുവനന്തപുരം. സംസ്ഥാന ലഹരിവര്‍ജ്ജന സമിതിയുടേയും ഫ്രീഡം 50ന്റെയും സംയുക്താഭിമുഖ്യത്തില്‍ നല്‍കുന്ന ഒ.എന്‍.വി കുറുപ്പ് സ്മാരക പുരസ്‌കാരം അനില്‍ദാസ് ഷൊര്‍ണ്ണൂരിന്. ‘കാറ്റ് മഴയോട് പറഞ്ഞത്’ എന്ന അനില്‍ദാസിന്റെ കവിതയാണ് പുരസ്‌കാരത്തിന് അംഗീകാരം നേടിയത്.

ഭാരത് സേവക് സമാജത്തിന്റെ അംഗീകാരം, നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സുഗതകുമാരി അവാര്‍ഡ്, ലോകത്തിലെ ഏറ്റവും വലിയ ചെറുകവിതാസമാഹാരത്തില്‍ നാലുവരി കവിതയുമായി 9ലോക റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയ പെന്‍ഡ്രൈവില്‍ ഇടം, നാഷണല്‍ മലയാളം ലിറ്ററേച്ചര്‍ ബുക്ക് പ്രൈസ് സംഘടനയുടെ അംഗീകാരമായ ഗോള്‍ഡന്‍പെന്‍ പുരസ്‌കാരം, കലാനിധി ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ കാവ്യശ്രേഷ്ഠ പുരസ്‌കാരം, കവിത കലാസാംസ്‌ക്കാരിക വേദിയുടെ ഈ വര്‍ഷത്തെ ഉള്ളൂര്‍ സ്മാരക പുരസ്‌കാരം എന്നിവ അനില്‍ദാസിനെ തേടിയെത്തിയിട്ടുണ്ട്.

സപ്തംബര്‍ 5 ന് വൈകിട്ട് 3.30 ന് പ്രസ്‌ക്ലബ്ബ് ഹാളില്‍ അദ്ധ്യാപക ദിനാഘോഷത്തില്‍ ഋഷിരാജ്സിങ് പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് സമിതി സെക്രട്ടറി റസല്‍ സബര്‍മതി അറിയിച്ചു.

 

ഒ.എന്‍.വി കുറുപ്പ് സ്മാരക പുരസ്‌കാരം അനില്‍ദാസ് ഷൊര്‍ണ്ണൂരിന്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *