ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിനോട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സന്ദീപ് വാചസ്പതി, പി.ആര്‍. ശിവശങ്കര്‍ എന്നീ ബിജെപി നേതാക്കള്‍ ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്റെ ഇടപെടല്‍.

വേട്ടക്കാരെ പൂര്‍ണമായും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം. റിപ്പോര്‍ട്ട് കൈവശംവെച്ച് സംസ്ഥാന സര്‍ക്കാര്‍ വിലപേശല്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചാണ് ബിജെപി നേതാക്കള്‍ കമ്മീഷന് പരാതി നല്‍കിയത്.

സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമവും ചൂഷണവും നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടായിട്ടും വേട്ടക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവന്നതിനു പിന്നാലെ അതിജീവിതകള്‍ മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുവരുന്നത്.

290 പേജുകള്‍ അടങ്ങിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 233 പേജുകളാണ് വിവരാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. പുറത്തുവിടാത്ത 57 പേജുകളില്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരല്‍ചൂണ്ടുന്ന ഭാഗങ്ങളുണ്ടെന്നതിനാലാണ് അവ ഒഴിവാക്കിയത്.

 

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ട്
ദേശീയ വനിതാ കമ്മീഷന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *