ഉപ്പേരി ചലഞ്ചുമായി കാലിക്കറ്റ് ഗേള്‍സ് വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് വളണ്ടിയേഴ്‌സ്
കോഴിക്കോട്: വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീം നിര്‍മ്മിച്ചു നല്‍കുന്ന 150 വീടുകള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം കാലിക്കറ്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ഉപ്പേരി ചലഞ്ച് സംഘടിപ്പിച്ചു. ചലഞ്ചിന്റെ ഭാഗമായി സ്‌കൂള്‍ അങ്കണത്തില്‍ ചിപ്‌സ്,വറുത്തുപ്പേരി, വിദ്യാര്‍ത്ഥികള്‍ സ്വന്തമായി നിര്‍മ്മിച്ച ക്ലീനിങ് ലോഷനുകള്‍, ഹാന്‍ഡ് വാഷ്, ഡിറ്റര്‍ജന്റ് എന്നിവയുടെ വിപണന മേള സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി.എം മുഹമ്മദ് കോയ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ചലഞ്ചിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 500ല്‍ പരം ഉത്പന്നങ്ങളാണ് വിദ്യാര്‍ത്ഥികള്‍ വില്‍പന നടത്തിയത്. പി ടി എ യു ടെയും അധ്യാപകരുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. പ്രിന്‍സിപ്പല്‍ പി എം ശ്രീദേവി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ തസ്‌നിം റഹ്‌മാന്‍, ലതാ പി സി, മിനി.എ, സീന ടി. വി, വളണ്ടിയര്‍മാരായ നാദിയ, നിശാശബ്‌നം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വയനാടിനൊരു കൈത്താങ്ങ്