വയനാട് ദുരന്തം; കേന്ദ്രത്തിന്റെ മൗനം പ്രതിഷേധം ഉയരണം: പ്രൊഫ സുലൈമാന്‍

വയനാട് ദുരന്തം; കേന്ദ്രത്തിന്റെ മൗനം പ്രതിഷേധം ഉയരണം: പ്രൊഫ സുലൈമാന്‍

വയനാട് ദുരന്തം; കേന്ദ്രത്തിന്റെ മൗനം പ്രതിഷേധം ഉയരണം: പ്രൊഫ സുലൈമാന്‍

അമ്പലവയല്‍: വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റി അമ്പലവയല്‍ കുറിഞ്ഞിലകത്ത് നിര്‍മ്മിക്കുന്ന ഭവനനിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തിന്റെ കുറ്റിയടിക്കല്‍ ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാന്‍ നിര്‍വ്വഹിച്ചു.

ദുരിതബാധിതരെ സഹായിക്കാനും, പുനരധിവസിപ്പിക്കാനും നിരുപാധികം ബാധ്യതപ്പെട്ട കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അത്യധികം അപലപനീയമാണെന്ന് പ്രൊഫ സുലൈമാന്‍ പറഞ്ഞു. ദുരന്തപ്രദേശം നേരിട്ട് സന്ദര്‍ശിച്ച് ദുരന്തത്തിന്റെ വ്യാപ്തിയും ആഴവും ബോധ്യപ്പെട്ടിട്ടും പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനത്തിനെതിരെ കേരളത്തിന്റെ പൊതു ശബ്ദം ഉയരണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കക്ഷി പക്ഷങ്ങള്‍ക്ക് അതീതമായി ഏവരെയും ഏകോപിച്ച് കുറ്റമറ്റ രീതിയില്‍ നേതൃത്വം നല്‍കിയ കേരളത്തിന്റെ മാതൃക ലോകത്തിന് അനുകരണീയമാണ്.

പുനരധിവാസ പദ്ധതിപ്രദേശത്ത് നടന്ന ചടങ്ങില്‍ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സിക്രട്ടറി കാസിം ഇരിക്കൂര്‍, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, പി.ഗഗാറിന്‍,പികെ അനില്‍കുമാര്‍, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത്, വാര്‍ഡ് അംഗം എന്‍സി കൃഷ്ണകുമാര്‍, ഉവൈസ് സൈനുല്‍ ആബിദീന്‍, ഐഎന്‍എല്‍ സംസ്ഥാന ഭാരവാഹികളായ മൊയ്തീന്‍ കുഞ്ഞികളനാട്, സി.എച്ച് ഹമീദ് മാസ്റ്റര്‍, അഷ്‌റഫ്അലി വല്ലപ്പുഴ,എംഎ ലത്തീഫ്, സി.പി അന്‍വര്‍ സാദത്ത്, ശോഭ അബൂബക്കര്‍ ഹാജി, ജില്ലാ ഭാരവാഹികളായ മുഹമ്മദ് പഞ്ചാര, എ.പി അഹമ്മദ്,കെ അബ്ദുല്‍കലാം,എംടി ഇബ്‌റാഹീം എന്നിവര്‍ പങ്കെടുത്തു. ഭൂമി സൗജന്യമായി നല്‍കിയ അബ്ദുല്‍ ഖാദിര്‍ കരിപ്പൂര്‍,പി.പി ആലി മുഹമ്മദ് ഹാജി എന്നിവര്‍ ഭൂമിയുടെ രേഖകള്‍ കൈമാറി.

ഫോട്ടോ: ഐഎന്‍എല്‍ ഭവനനിര്‍മ്മാണ ചടങ്ങിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *