തിരുവനന്തപുരം. സംസ്ഥാന ലഹരിവര്‍ജ്ജന സമിതിയുടേയും ഫ്രീഡം 50ന്റെയും സംയുക്താഭിമുഖ്യത്തില്‍ നല്കുന്ന മഹാകവി’ കുമാരനാശാന് പുരസ്ക്കാരം’ കവിയും കഥാകൃത്തും ലേഖികയും റിട്ടേര്‍ഡ് അദ്ധ്യാപികയും കോഴിക്കോടുകാരിയുമായ ഒകെ ശൈലജക്ക്. ശൈലജയുടെ പ്രഥമ കവിതാ സമാഹാരമായ’ നിറച്ചാര്‍ത്തുകള്‍’ എന്ന പുസ്തകമാണ് പുരസ്കാരത്തിന് അര്‍ഹമായത്. സപ്തംബര്‍ 5 ന് വൈകിട്ട് 3.30 ന് പ്രസ്ക്ലബ്ബ് ഹാളില്‍ അദ്ധ്യാപകദിനാഘോഷത്തില്‍ ഋഷിരാജ്സിങ് പുരസ്ക്കാരം സമ്മാനിക്കുമെന്ന് സമിതി സെക്രട്ടറി റസല്‍ സബര്‍മതി അറിയിച്ചു.
മഹാകവി കുമാരാനാശാന്‍ പുരസ്ക്കാരം ഒ.കെ. ശൈലജയ്ക്ക്