കോഴിക്കോട്: എം.വി.ആര്‍ കാന്‍സര്‍ സെന്ററും ഐഎസ്ഒയും സംയുക്തമായി നടത്തുന്ന കാന്‍കോണ്‍ 2024 അന്താരാഷ്ട്ര സെമിനാറിന് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ തുടക്കമായി. 29, 30,31 സെപ്തംബര്‍ 1 തിയതികളില്‍ നടക്കുന്ന സെമിനാറില്‍ കാന്‍സര്‍ രോഗത്തെ കുറിച്ചും അന്താരാഷ്ട്ര തലത്തിലുള്ള വിവിവിധങ്ങളായ ചികിത്സാ രീതികളെക്കുറിച്ചും ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കും.
ഇന്ത്യയെ കൂടാതെ അമേരിക്ക, യൂറോപ്പ്, യു.കെ, സിംഗപ്പൂര്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കും. സര്‍ജറി, മെഡിക്കല്‍, റേഡിയേഷന്‍ എന്നീ വിഭാഗങ്ങളിലെ നൂതന കാന്‍സര്‍ ചികിത്സാ പ്രവണതകളായ ഇമ്മ്യൂണോ തെറാപ്പി, ടാര്‍ജറ്റഡ് തെറാപ്പി, റോബോട്ടിക് സര്‍ജറി, ഹൈപെക് സര്‍ജറി രേഡിയേഷന്‍ ചികിത്സയിലെ അതി സൂക്ഷ്മ റേഡിയേഷനായ എസ്ബിആര്‍ടി എന്നിവയെക്കുറിച്ചുള്ള പ്രബന്ധങ്ങളും സംവാദങ്ങളും പാനല്‍ ഡിസ്‌കഷനും നടക്കും.
ഈ വര്‍ഷത്തെ സെമിനാറിന്റെ ആശയം ‘Pushing the boundaries for cure’ എന്നാണ്. പലപ്പോഴും കാന്‍സര്‍ ചികിത്സ കഴിഞ്ഞാണ് രോഗം വീണ്ടും വന്ന് കഷ്ടപ്പെടുന്നവരെ എങ്ങിനെ പുതിയ ചികിത്സ സമ്പ്രദായങ്ങള്‍ വഴി സുഖപ്പെടുത്താം എന്നതാണ് പ്രധാന ഡിസ്‌കഷന്‍ പോയിന്റ്.
ഫിസിയോതെറാപ്പി, സൈക്കോ ഓങ്കോളജി, ന്യുട്രീഷന്‍ ഓങ്കോളജി എന്നീ വിഭാഗങ്ങളെ കുറിച്ചുള്ള ശില്‍പ്പശാലയും ഉണ്ടാകും. 150-ഓളം ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തിലധികം വിദഗ്ധര്‍ പങ്കെടുക്കും. 2019ല്‍ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ആരംഭിച്ച കാന്‍കോണിന്റെ അഞ്ചാം പതിപ്പിന്റെ വിജയത്തിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി ചെയര്‍മാന്‍ സി.എന്‍ വിജയകൃഷണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.