കോഴിക്കോട്: വാതിലില്‍ മുട്ടിയവരുടേതിനേക്കാള്‍ മുട്ടാത്തവരടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലതെന്നുംഅതാകുമ്പോള്‍ ഒരു പേജില്‍ ഒതുങ്ങുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സിനിമയെ വെല്ലുന്ന കഥകളാണ് സിനിമാ മേഖലയില്‍ നിന്ന് പുറത്ത് വരുന്നത്. സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല.സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാന്‍ സമഗ്ര നിയമ നിര്‍മാണം വേണം.
ആരോപണ വിധേയനായ മുകേഷ്, എംഎല്‍എ സ്ഥാനം ഇപ്പോള്‍ രാജിവെച്ചാല്‍ മൂന്നിടങ്ങളില്‍ ഒരേ സമയം ഉപതിരഞ്ഞെടുപ്പ് നടത്താം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിയത് പലരേയും രക്ഷിക്കാനാണെന്ന് വ്യക്തമായി. അന്വേഷണ സംഘത്തില്‍ മുഴുവനും വനിതകള്‍ വേണം. കൂടുതല്‍ പേരുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം. വേട്ടക്കാരുടെ ചിത്രം പുറത്ത് വരണമെന്നും സര്‍ക്കാരിന്റെ സിനിമ കോണ്‍ക്ലേവ് ഉപേക്ഷിക്കണമെന്നും കെ.മുരളീധരന്‍ പ്രതികരിച്ചു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സ്ത്രീകള്‍ വരുന്നതാകും നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്‌കരിക മന്ത്രി സജി ചെറിയാനെ എത്രയും വേഗം പുറത്താക്കുന്നതാകും പിണറായിക്കും നല്ലത്. പീഡന ആരോപണം ഉയര്‍ന്ന ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.എസ്.ചന്ദ്രശേഖരനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേട്ടക്കാര്‍ക്ക് എതിരെയാണ് പാര്‍ട്ടിയെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.
വാതിലില്‍ മുട്ടിയവരുടേതിനേക്കാള്‍
മുട്ടാത്തവരടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലത്;
കെ.മുരളീധരന്‍