കോഴിക്കോട്:പ്രതിഛായ നഷ്ടപ്പെട്ട ഭരണസമിതി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അമ്മ സംഘടനയുടെ ഭരണസമിതിയിലെ കൂട്ടരാജിയെ തുടര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിച്ചോട്ടമല്ല.ഈ സംഘടനയെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് അവശകലാകാരന്മാരുണ്ട്. അതുകൊണ്ട് സംഘടന നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ഒരു വീട്ടിലെ എല്ലാ മക്കളും ഒരുപോലെ ആകണമെന്നില്ല.തലയ്ക്കുള്ളില്‍ എന്തെങ്കിലും ഉള്ള ആളുകള്‍ ഭരണസമിതിയില്‍ വന്നാലാണ് നല്ല മാറ്റമുണ്ടാകുകഎന്നും ജോയ് മാത്യു പറഞ്ഞു.
പ്രതിഛായ നഷ്ടപ്പെട്ട ഭരണസമിതി തുടരുന്നതില്‍
അര്‍ത്ഥമില്ല;ജോയ് മാത്യു