161-ാ മത് മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷവും പുരസ്‌കാര വിതരണവും നാളെ

161-ാ മത് മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷവും പുരസ്‌കാര വിതരണവും നാളെ

കോഴിക്കോട്: മഹാത്മാ അയ്യങ്കാളി അനുസ്മരണ സമിതി സംഘടിപ്പിക്കുന്ന 161-ാമത് മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷവും രണ്ടാമത് മഹാത്മാ അയ്യങ്കാളി പുരസ്‌കാര വിതരണവും നാളെ (ആഗസ്ത് 28) ന് രാവിലെ 10 മണിക്ക് വെസ്റ്റ് ഹില്‍ അത്താണിക്കല്‍ ശ്രീനാരായണ ഗുരുവരാശ്രമത്തില്‍ വെച്ച് നടക്കുമെന്ന് അനുസ്മരണ സമിതി സെക്രട്ടറി സി പി സുരേഷ് ബാബു അറിയിച്ചു.
ഈ വര്‍ഷത്തെ അയ്യങ്കാളി പുരസ്‌കാരത്തിന് അര്‍ഹനായത് കല്ലായി സ്വദേശി പി.ഹരീഷ് കുമാറാണ്. സ്ത്രീ ശാക്തീകരണ മേഖലയിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും നല്‍കിയ സമഗ്രമായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സമ്മേളനത്തിന്റെ ഉത്ഘാടനവും പുരസ്‌ക്കാര വിതരണവും ഗോവ സര്‍വ്വകലാശാല സിണ്ടിക്കേറ്റ് മെമ്പറും സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് മലയാള വിഭാഗം തലവനുമായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കും.ചെയര്‍മാന്‍ അഡ്വ എം രാജന്‍ അധ്യക്ഷത വഹിക്കും. പി. പീതാംബരന്‍, സുധീഷ് കേശവപുരി ,ഷനൂപ് താമരക്കുളം, എന്‍ ശിവപ്രസാദ്,ബി കെ പ്രേമന്‍ എന്നിവര്‍ പ്രസംഗിക്കും.
പരിപാടിയില്‍ ജില്ലാ തല രാമായണ പ്രശ്‌നോത്തരി മത്സര വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും സമ്മാന ദാനവും സംസ്ഥാന തല സ്‌പോര്‍ട്‌സ് 200 മീറ്റര്‍ ഓട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ വയനാട് സ്വദേശി എ കെ ദേവനന്ദക്കുള്ള ക്യാഷ് അവാര്‍ഡും നല്‍കും.

 

 

161-ാ മത് മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷവും
പുരസ്‌കാര വിതരണവും നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *