കുന്ദമംഗലം: വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന മുഴുവന്‍ ആളുകളുടെയും ബാങ്ക് വായ്പകള്‍ എഴുതി തള്ളണമെന്ന് കുന്ദമംഗലം മണ്ഡലം കമ്മറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പാലാഴിയില്‍ ചേര്‍ന്ന മണ്ഡലം യോഗം ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട്് ശോഭാ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലോയോഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ: വി പി എ സിദ്ദിഖ് പൊളിറ്റിക്കല്‍ ക്ലാസിന് നേതൃത്വം നല്‍കി. പുതിയതായി തിരഞ്ഞെടുത്ത ജില്ലാ നേതാക്കള്‍ക്ക് സ്വീകരണവും സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള വിഹിതം സ്വീകരിക്കുകയും ചെയ്തു. ജില്ലാ നേതാക്കളായ ഒ പി അബ്ദുറഹിമാന്‍, പി എന്‍ കെ അബ്ദുള്ള,ടി പി അബൂബക്കര്‍ ഹാജി, നരേന്ദ്രന്‍ മാവൂര്‍ , റഊഫ് പാലാഴി എന്നിവര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായിപി ടി മുഹമ്മദ് (പ്രസിഡന്റ്), ഹമീദ് ഹാജി പാലാഴി, നാസര്‍ മൗലവി മാവൂര്‍, യൂസഫ് പാലാഴി (വൈസ് പ്രസിഡന്റ്മാര്‍), ജാബിര്‍ പടനിലം (ജനറല്‍ സെക്രട്ടറി), റഊഫ് പാലാഴി, അബൂബക്കര്‍ മലയമ്മ, നസറുദ്ദീന്‍ പാലാഴി (സെക്രട്ടറിമാര്‍) ആര്‍ കെ മുഹമ്മദ് മലയമ്മ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
വയനാട് ദുരിത ബാധിതരുടെ
ബാങ്ക് വായ്പകള്‍ എഴുതി തള്ളണം ഐഎന്‍എല്‍