ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തു കൊണ്ടുവരണം; രാഷ്ട്രീയ മഹിളാ ജനതാ ദള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തു കൊണ്ടുവരണം; രാഷ്ട്രീയ മഹിളാ ജനതാ ദള്‍

കോഴിക്കോട്:ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തുകൊണ്ടുവന്ന് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ മഹിളാ ജനതാ ദള്‍.കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തു കൊണ്ടുവരണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വരാത്തതില്‍ പൊതു സമൂഹത്തിനുള്ള ആശങ്ക അകറ്റുകയും കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും രാഷ്ട്രീയ മഹിളാ ജനതാ സംസ്ഥാന പ്രസിഡണ്ട് ഒ.പി ഷീജ ആവശ്യപ്പെട്ടു .കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മഹിള ജനതാ ദള്‍ ജില്ലാ പ്രസിഡണ്ട് നിഷ കുമാരി അധ്യക്ഷത വഹിച്ചു. വിമല കളത്തില്‍ , സുജ ബാലുശ്ശേരി , പി. മോനിഷ, ജീജ ദാസ് , സതി എം.കെ, എം.പി. അജിത, നിഷ പി.പി, വനജ രാജേന്ദ്രന്‍, ബേബി ബാലമ്പ്രത്ത് എന്നിവര്‍ സംസാരിച്ചു.
പി.ബിന്ദു, അഡ്വ. നസീമ ഷാനവാസ്, ഷീബ ശ്രീധരന്‍, റീന രയരോത്ത്, ഷെറിന സുബേര്‍, നിഷിത കെ. കെ, ലക്ഷ്മി എം.കെ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തു കൊണ്ടുവരണം;
രാഷ്ട്രീയ മഹിളാ ജനതാ ദള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *