കേരളാ ഇന്റര്‍വെന്‍ഷന്‍ ന്യൂറോളജി കോണ്‍ഫെറന്‍സ് സംഘടിപ്പിച്ചു

കേരളാ ഇന്റര്‍വെന്‍ഷന്‍ ന്യൂറോളജി കോണ്‍ഫെറന്‍സ് സംഘടിപ്പിച്ചു

തൃശൂര്‍: കേരളത്തിലെ ചെറുകിട നഗരങ്ങളിലും സ്‌ട്രോക്കിന് അത്യാന്താധുനിക ചികിത്സ ഉടനെ ലഭിക്കുന്ന രീതിയില്‍ മാറ്റമുണ്ടാക്കുവാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് 13-ാമത് കേരളാ ഇന്റര്‍വെന്‍ഷന്‍ ന്യൂറോളജി കോണ്‍ഫെറന്‍സ് ( കിന്‍ കോണ്‍) അഭിപ്രായപ്പെട്ടു.
മേഖലയില്‍ സ്‌പെഷലൈസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പുതിയ മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുവാനും
ന്യൂറോ ഇന്റര്‍വെന്‍ഷന്‍ രംഗത്ത് കൂടുതല്‍ കാര്യക്ഷമമായി ഇടപെടുവാന്‍ ആശുപത്രി ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനു യുവ ഡോക്ടര്‍മാരെ പ്രാപ്തരാക്കുവാനും കോണ്‍ഫറന്‍സിലൂടെ കഴിഞ്ഞതായി കിന്‍ കോണ്‍ സംഘാടകര്‍ പറഞ്ഞു.
തൃശൂര്‍ ഹയാത്ത് റിജന്‍സിയില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം വി. ബാലചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ന്യൂറോ ഇന്റര്‍വെന്‍ഷന്‍ രംഗത്തെ നൂതന ചികിത്സയെക്കുറിച്ചും മറ്റും ന്യൂറോളജിസ്റ്റുകള്‍, ന്യൂറോ സര്‍ജന്‍സ്, ന്യൂറോ ഇന്റര്‍വെന്‍ഷനിസ്റ്റുകള്‍ എന്നിവര്‍ക്ക് പുതിയ വിവരങ്ങള്‍ നല്‍കുന്നതിനുള്ള കോണ്‍ഫറന്‍സ് സ്‌ട്രോക്ക് ആന്റ് ഇന്റര്‍വെന്‍ഷന്‍ ഫൗണ്ടേഷന്റെ ( സ്‌നിഫ് ) നേതൃത്വത്തില്‍ ആണ് സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ നടന്ന പ്രീ കോണ്‍ഫറന്‍സ് വര്‍ക്ക്‌ഷോപ്പില്‍ പ്രൊഫ. സാക്കീര്‍ ഹുസൈന്‍, ഡോ. മോയിനുല്‍ ഹഖ്, ഡോ. ഉമര്‍ കാരാട്, ഡോ. റിമ്പ്‌ളി ജോസഫ്, പ്രൊഫ. ശ്രീജിതേഷ്, ഡോ. വി.ജി പ്രദീപ് കുമാര്‍, പ്രൊഫ.ജെയിംസ് ജോസ്, പ്രൊഫ. ഫിജു ചാക്കോ, പ്രൊഫ. അബ്ദുള്‍ ഗഫൂര്‍, ഡോ. അതീഖുര്‍ റഹ്‌മാന്‍, ഡോ. ജിഗി കുരുട്ടുക്കുളം, ഡോ. മുയിനുല്‍ ഹഖ്, ഡോ. എസ്.പി ഗൗതം, ഡോ. ആനന്ദ് വാര്യര്‍ എന്നിവര്‍ വിവിധ സെഷനുകളിലായി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
രണ്ടാം ദിനത്തില്‍ പ്രൊഫ. സജിത്ത് സുകുമാരന്‍, ഡോ. കെ. ജി ലോധ, പ്രഫ. സജ്ഞയ് ബെഹാരി, പ്രൊഫ എം.പി രാജീവ്, പ്രൊഫ. ത്രിലോചന ശ്രീ വാസ്തവ, ഡോ. സന്തോഷ് കുമാര്‍ ഗനിവാധ, ഡോ. വിനയ് ഭൂക്ഷണ്‍ തല്ല, സോ. സുമിത് ഗോയല്‍, പ്രഥ പി. ചിത്ര, ഡോ. ബോബി വര്‍ക്കി, ഡോ. എസ്. സെല്‍വിന്‍, ഡോ. ആബിദ് സലിയ, ഡോ. സി. അഭിലാഷ്, ഡോ. ആമി സൂസന്‍ ജോര്‍ജ്, ഡോ. അന്‍കിത് ജെയിന്‍, ഡോ. പ്രവീണ്‍ പണിക്കര്‍, ഡോ. രമ്യാപ്രകാശ്, പ്രഫ. എം. കോടീശ്വന്‍, ഡോ. പോള്‍ ആലപ്പാട്ട്, ഡോ. ദീപ പിള്ള, ഡോ. സുബൈര്‍, ഡോ. എസ്. വടിവേല്‍ , ഡോ. ചൈതന്യ കോടൂരി, ഡോ. ജയശങ്കര്‍, ഡോ. എം. രാധ എന്നിവരും സംസാരിച്ചു.

 

 

 

കേരളാ ഇന്റര്‍വെന്‍ഷന്‍ ന്യൂറോളജി കോണ്‍ഫെറന്‍സ് സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *