ഷാര്‍ജ: ഇന്ത്യന്‍ ചലച്ചിത്ര സംഗീത സൗരയൂഥത്തിലെ സൂര്യനായി ഇന്നും മുഹമ്മദ് റഫി നിലനില്‍ക്കുന്നുവെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ആക്ടിംങ്ങ് പ്രസിഡണ്ട് പ്രദീപ് നെന്മാറ പറഞ്ഞു.കീര്‍ത്തിയുടെ പരമോന്നതിയില്‍ എത്തിയിട്ടും അഹംഭാവത്തിന്റെ കണിക പോലും ആ കലാകാരന്റെ വാക്കുകളിലോ ചലനങ്ങിളോ കാണില്ലെന്നും, ഇന്ന് കലാരംഗത്ത് കാണുന്നതും കേള്‍ക്കുന്നതും ലജ്ജാകരമായി കാര്യമാണെന്ന് ചിരന്തന, ദര്‍ശന സംഘടിപ്പിച്ച റഫി അനുസ്മരണ യോഗം ഉല്‍ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
റഫി അനുസ്മരണത്തോട് അനുബന്ധിച്ചുള്ള റാഫി അവാര്‍ഡ് യുഎ.ഇ.യിലെ സാമൂഹ്യ, ജീവകാരുണ്യ, കലാസാംസ്‌കാരിക പ്രവര്‍ത്തകരായ സാം വര്‍ഗ്ഗീസ്, വെലിയാടി അബ്ദുല്ല, എന്‍.കെ.ഹമീദ്, ബീന സിബി എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് നല്‍കി.
അസോസിയേഷന്‍ ട്രഷറര്‍ ഷാജി ജോണ്‍, അസോസിയേഷന്‍ ആക്ടിംങ്ങ് ജനറല്‍ സിക്രട്ടറി ജോബി, ചിരന്തന ജനറല്‍ സിക്രട്ടറി ടി.പി.അശറഫ്, ദര്‍ശന ആക്ടിംങ്ങ് പ്രസിഡണ്ട് സാബു തോമസ്, കെ.വി. ഫൈസല്‍, മുട്ടം സരിഗമ ജനറല്‍ സിക്രട്ടറി കെ.ടി.പി.ഇബ്രാഹിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.ദര്‍ശന ജനറല്‍ സിക്രട്ടറി ഷെസീര്‍ നാദാപുരം സ്വാഗതവും ദര്‍ശന കലാവിഭാഗം കണ്‍വീനര്‍ വീണ ഉല്ലാസ് നന്ദിയും പറഞ്ഞു.
വയനാടില്‍ മരിച്ചവര്‍ക്ക് വേണ്ടിയും, ചിരന്തനയുടെ സീനിയര്‍ നേതാവ് ഫസിലുദ്ദീന്‍ ശുരനാടിന്റെ സഹോദരി സാജിതയുടെ അപകട മരത്തിലും യോഗം അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടി ആരംഭിച്ചത്.റഫിയെ നെഞ്ചോടെ ചേര്‍ത്ത് വെച്ച ഗായകരായ റഹ് മത്തുല്ല തളങ്കര, മാജിദ് ശൈഖ് ബോബെ, പീര്‍ മുഹമ്മദ് തമിഴ്‌നാട്, ബീന സിബി.നൗഷദ്, റിത്തു, അബു ഷമീം കണ്ണൂര്‍, സുബൈര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു അദ്ദേഹത്തെ അനുസ്മരിച്ചു.
മുഹമ്മദ് റഫി ഇന്ത്യന്‍ ചലച്ചിത്ര സംഗീത
സൗരയൂഥത്തിലെ സൂര്യന്‍;പ്രദീപ് നെന്മാറ