കോഴിക്കോട് : സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് വിസ്ഡം സിറ്റി മണ്ഡലം ഫാമിലി മീറ്റ് ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം വളരെ പിറകിലായത് സംബന്ധിച്ച് സര്‍ക്കാര്‍ പഠന വിധേയമാക്കണം. എസ് എസ് എല്‍ സി, പ്ലസ്ടു റിസല്‍ട്ടില്‍ കേരളം മികച്ച നേട്ടം കൈവരിക്കുമ്പോഴും ദേശീയ തലങ്ങളില്‍ നടക്കുന്ന മത്സര പരീക്ഷകളില്‍ കേരളം പിറകോട്ട് പോകുന്നത് ആശങ്കാജനകമാണ്. പൊതുചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയര്‍ത്താനുള്ള പദ്ധതികള്‍ക്കൊണ്ടു വരണമെന്നും സംഗമം ആവശ്യപ്പെട്ടു.
വിസ്ഡം മണ്ഡലം പ്രസിഡന്റ് എ എം അബ്ദുസമദ് മീറ്റ് ഉദ്ഘാടനം ചെയ്തു. പ്രമുഖ യുവ ഇസ്ലാഹീ പ്രഭാഷകന്‍ ത്വല്‍ഹത്ത് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി കെ വി മുഹമ്മദ് സാബിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി സി ജംസീര്‍, കെ കെ മുഹമ്മദ് ഷഹീല്‍ വിസ്ഡം സ്റ്റുഡന്റസ് ജില്ലാ പ്രസിഡന്റ് സെഹല്‍ ആദം എന്നിവര്‍ പങ്കെടുത്തു.