പ്രവാസി പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കണം

പ്രവാസി പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കണം

കോഴിക്കോട്: രാഷ്ട്രീയത്തിന് അതീതമായി പ്രവാസികളുടെ കൂട്ടായ്മ കാലഘട്ടത്തിന് അനിവാര്യമാണെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വികസനത്തിനും ജീവകാരുണ്യ പ്രവത്തനത്തിനും വലിയ സഹായങ്ങള്‍ നല്‍കുന്നതില്‍ മുന്‍നിരയിലാണ് പ്രവാസി സമൂഹം എന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ.ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡണ്ട് കെ.എന്‍.എ. അമീര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി
എന്‍. ആര്‍. ഐ. കൗണ്‍സില്‍ അഖിലേന്ത്യ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ലോക കേരളസഭാംഗവും ജനതാ പ്രവാസി സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി. പി. കെ. കബീര്‍ സലാല കെപിസിസി മെമ്പര്‍ കെ.പി. ബാബു , ഡോ. ഹുസൈന്‍ മടവൂര്‍,ആവിക്കര സത്താര്‍, നിഷാം കല്ലായ്,ലൈജു റഹിം, പി.കെ മജിദ്, ജമീല മാങ്കാവ്, ടി. നാരായണന്‍ കണ്ണൂര്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.സി.
സേതുമാധവന്‍ സ്വാഗതവും വി. പി. റോഷ്‌നി നന്ദിയും പറഞ്ഞു.

 

 

പ്രവാസി പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *