പരിസ്ഥിതി പഠനത്തിന് പ്രാമുഖ്യം നല്‍കുന്ന പാഠ്യ പദ്ധതി ഉണ്ടാകണം;ആള്‍ ഇന്ത്യ സ്റ്റുഡന്റസ് ബ്ലോക്ക്

പരിസ്ഥിതി പഠനത്തിന് പ്രാമുഖ്യം നല്‍കുന്ന പാഠ്യ പദ്ധതി ഉണ്ടാകണം;ആള്‍ ഇന്ത്യ സ്റ്റുഡന്റസ് ബ്ലോക്ക്

കോഴിക്കോട് :വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ തലമുറക്ക് പരിസ്ഥിതിയെ സംബന്ധിച്ച് അവബോധം ഉണ്ടാക്കുന്ന കാര്യങ്ങള്‍ പ്രൈമറി തലം മുതല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്നും അതിനുതകുന്ന പാഠ്യപദ്ധതി ആവിഷ്‌കരിക്കണമെന്നും ആള്‍ ഇന്ത്യ സ്റ്റുഡന്റസ് ബ്ലോക്ക് നേതൃയോഗം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് വൈശാഖ്. എം. വി. അധ്യക്ഷത വഹിച്ചു.ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ടി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റസ് ബ്ലോക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.മുഹമ്മദ് ഷഹല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി രാംദാസ് വേങ്ങേരി, സ്റ്റുഡന്റസ് ബ്ലോക്ക് നേതാക്കളായ രോഹിത് മോഹന്‍, ഹരി നടുവണ്ണൂര്‍ സംസാരിച്ചു.

പരിസ്ഥിതി പഠനത്തിന് പ്രാമുഖ്യം നല്‍കുന്ന
പാഠ്യ പദ്ധതി ഉണ്ടാകണം;ആള്‍ ഇന്ത്യ സ്റ്റുഡന്റസ് ബ്ലോക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *