ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാന പെര്‍മിറ്റ് എഐടിയുസി പ്രൈവറ്റ് മോട്ടോര്‍ എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂണിയന് ജില്ലാ കണ്വെന്ഷന് സ്വാഗതം ചെയ്യുന്നു.അതില്‍ ഉണ്ടാകുന്ന ആശയ കുഴപ്പങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. യോഗത്തില്‍ എം.പി. പ്രഭാകരന് അധ്യക്ഷത വഹിച്ചു. ഇ.സി. സതീശന് (എഐടിയുസി ജില്ലാ പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു. യു. സതീശന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.വി. മാധവന് (എഐടിയുസി ജില്ലാ ട്രഷറര്‍) സി.പി. സദാനന്ദന് (എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി), മുഹമ്മദ് ബഷീര്‍ ( വഴിയോര ഫെഡറേഷന് ജില്ലാ സെക്രട്ടറി) എന്നിവര്‍ അഭിവാദ്യം ചെയ്തു. മുത്തുക്കോയ തങ്ങള്‍ ഫറോക്ക്, ഉണ്ണികൃഷ്ണന് ബേപ്പൂര്‍, സുരേഷ് നാദാപുരം, ചന്ദ്രന് വില്ല്യാപ്പള്ളി, ശ്രീജിത്ത് കട്ടാങ്ങല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മജീദ് വെണ്മരത് സ്വാഗതവും, ഐ കൃഷ്ണനുണ്ണി നന്ദിയും പറഞ്ഞു.
ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് സ്വാഗതാര്‍ഹം