തലശ്ശേരി: തലശ്ശേരിയിലെ 300 വര്‍ഷത്തോളം പഴക്കമുള്ള പാറപ്രോന്‍കുടുംബ കൂട്ടായ്മ രൂപീകരണ യോഗം 26ന് വൈകുന്നേരം 3 മണിക്ക് കൂത്തുപറമ്പ് കോട്ടയം മലബാര്‍ പൊന്നമ്പിലാത്ത് വീട്ടില്‍ വെച്ച് നടക്കും.സാമൂതിരി രാജാവ് , കുഞ്ഞാലി മരയ്ക്കാര്‍ , പഴശ്ശി കോവിലകം , ചിറക്കല്‍ രാജവംശം , അറക്കല്‍ രാജവംശം എന്നിവരൊക്കെയുമായി വളരെയേറെ ബന്ധമുണ്ടായിരുന്ന തറവാടായിരുന്നു പാറപ്രോന്‍.
അലിഹസ്സന്‍ ഹാജി , സര്‍ ബാവോട്ടി ഹാജി രാജ, പാറപ്രോന്‍ മമ്മുഹാജി, എം പി മൊയ്തു ഹാജി എന്നിവര്‍ സമുദായത്തിന്നും, നാടിന്റെ പൊതു നന്മയ്ക്കും വേണ്ടി വളയേറെ പ്രവര്‍ത്തിച്ച വ്യക്തിത്വങ്ങളാണ്. പാറപ്രോന്‍ തറവാട്ടിലുള്ളവര്‍ നിരവധി പള്ളികളും, സ്‌കൂളുകളും, കോളേജുകളും , മലബാറിന്റെ വിവിധ ഭാഗങ്ങളിലും, കുടക്, ദക്ഷിണ കര്‍ണാടക എന്നിവിടങ്ങളിലും സ്ഥാപിക്കുകയും സമൂഹത്തെ ഏല്‍പിക്കുകയും ചെയ്തവരാണ്.തറവാട്ടിലെ അംഗങ്ങള്‍ കാലഘട്ടത്തിലെ മാറ്റങ്ങളുടെ ഭാഗമായി ലോകത്തിലെ പല ഭാഗങ്ങളില്‍ താമസിച്ചു വരികയാണ്.
കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പുന:സമാഗമം ഉദ്ദേശിച്ചുള്ള ഒരു കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുകയാണ്. എല്ലാ അംഗങ്ങളും ആത്മാര്‍തമായി കൂട്ടായ്മയുമായി സഹകരിക്കണമെന്ന് സംഘാടകരായ പി സി സാദിക്ക് പറമ്പത്ത് ചാത്തങ്കണ്ടി +91 9544550033,ടി എം ഷാഹിദ് തെക്കില്‍ +919448116225
പിസി നാസര്‍ പറമ്പത്ത് ചത്താങ്കണ്ടി +919544080496, നവാസ് പറമ്പത്ത് ചാത്താങ്കണ്ടി +91 8111 951453, സുമിനാസ് +91 8129194657 എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
തലശ്ശേരി: പാറപ്രോന്‍ പൊന്നമ്പിലാത്ത് പറമ്പത്ത്
ചാത്തങ്കണ്ടി കുടുംബ കൂട്ടായ്മ രൂപീകരണം 26ന്