കോഴിക്കോട്: ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് അഡ്വ എം. രാജന്‍.ഇന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അനുസരിച്ച് ലൈംഗിക തൊഴിലാളികള്‍ക്കും അന്തസ്സിന്ന് അര്‍ഹതയുണ്ടെന്ന് 2011 ല്‍ സുപ്രിം കോടതിയുടെ സുപ്രധാന വിധിന്യായത്തില്‍ പ്രസ്താവിച്ചെങ്കിലും ഇന്നും ലൈംഗിക തൊഴിലാളികള്‍ ഭീഷണിക്കും കടുത്ത പീഡനത്തിനും ഇരയാവുകയാണെന്ന് സന്‍ഗ്രാം സന്‍സ്ഥിയും വനിത സൊസൈറ്റിയും സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. പാരമൗണ്ട് ടവറില്‍ നടന്ന ചടങ്ങ് ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. എം. രാജന്‍ ഉല്‍ഘാടനം ചെയ്തു.അഡ്വ കെ.എം. കാതിരി അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസര്‍ അക്ഷയ രവിചന്ദ്രന്‍, പി.കെ. ഷീബ, സുനിഷ് മാമിയില്‍ സംസാരിച്ചു.
ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍
സംരക്ഷിക്കണം;അഡ്വ എം. രാജന്‍