മോണ്ടിസ്സോറി ട്രയിനീസിന്റെ സാമൂഹ്യ പ്രവര്‍ത്തനക്യാമ്പ് സംഘടിപ്പിച്ചു

മോണ്ടിസ്സോറി ട്രയിനീസിന്റെ സാമൂഹ്യ പ്രവര്‍ത്തനക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് : കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രയനികളുടെ ത്രിദിന സാമൂഹ്യ പ്രവര്‍ത്തന ക്യാമ്പ് കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാലയില്‍ സംഘടിപ്പിച്ചു. 35 ട്രെയിനികള്‍ ഗ്രന്ഥശാലയിലെ 15000 പുസ്തകങ്ങള്‍ അന്തര്‍ദേശീയ മാനദണ്ഡപ്രകാരം കാറ്റലോഗ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ദര്‍ശനം യുവത കണ്‍വീനര്‍ സി എച്ച് സജീവ് കുമാര്‍ നിര്‍വ്വഹിച്ചു. കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ സതീശന്‍ കൊല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ബാല വേദി മെന്റര്‍മാരായ പി ജസിലുദ്ദീന്‍, പി തങ്കം, കമ്മിറ്റി അംഗങ്ങളായ കെ പി ജഗന്നാഥന്‍, ബാബു നമ്പ്യാലത്ത്, ലൈബ്രേറിയന്‍ വി ജൂലൈന, അധ്യാപികമാരായ ഐശ്വര്യ പി ടി, നീത പി, വിനീത ടി വി എന്നിവര്‍ നേതൃത്വം നല്കി. മാവൂര്‍ റോഡ് സെന്റര്‍ പ്രിന്‍സിപ്പല്‍ പി രേഷ്മ നന്ദി പറഞ്ഞു.

 

 

മോണ്ടിസ്സോറി ട്രയിനീസിന്റെ സാമൂഹ്യ പ്രവര്‍ത്തനക്യാമ്പ് സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *