വാഴയൂര്‍: സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡിയില്‍ റാഗിങ് വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ആന്റി റാഗിങ് അവൈര്‍നസ്സ് ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ബോധവത്കരണ ക്ലാസ്സില്‍ സാഫി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ സി.ഇ.ഒ.പ്രൊഫസര്‍ ഇ.പി ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. ആന്റി റാഗിങ് കണ്‍വീണര്‍ രാഹുല്‍ പി അധ്യക്ഷത വഹിച്ചു. മുഖ്യാഥിതിയും സാഫിയുടെ ലീഗല്‍ അഡൈ്വസറും അഡ്വ.കെ.വി യാസര്‍ കോളേജുകളില്‍ കണ്ടുവരുന്ന റാഗിങ്‌ന്റെ നിയമ വശങ്ങളും പ്രശ്‌നകളും വ്യക്തമാക്കി കൊണ്ട് ക്ലാസ്സെടുത്തു. അഡ്വകറ്റ് ആയിഷ അംന സ്ത്രീകളുടെ അവകാശങ്ങളെ പറ്റിയും സ്ത്രീ ശാക്തികരണത്തെ പറ്റിയും കുട്ടികളുമൊത്ത് സംവദിച്ചു .
സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡിയുടെ സ്റ്റാഫ് സെക്രെട്ടറി ഫറാഹ് ഭറാമി സ്വാഗതവും ആന്റി റാഗിങ് കണ്‍വീനര്‍ രാഹുല്‍ പി നന്ദിയും പറഞ്ഞു.
റാഗിങിനെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു