കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ഉന്നയിച്ച ആരോപണത്തിലെ വസ്തുതകള്‍ പരിശോധിക്കണമെന്ന് മന്ത്രി ആര്‍.ബിന്ദു.മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാരിന് മുന്നിലുളളത്. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന് എല്ലാം പരിശോധിച്ച ശേഷമേ നടപടികള്‍ എടുക്കാന്‍ സാധിക്കൂ. ഇതില്‍ അന്തിമ അഭിപ്രായം പറയേണ്ടത് സാംസ്‌കാരിക വകുപ്പും മുഖ്യമന്ത്രിയുമാണെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.
സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ് വേട്ടക്കാര്‍ക്കൊപ്പമല്ലെന്ന് പറഞ്ഞ മന്ത്രി രേഖമൂലം പരാതിയുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും കുറ്റം ചെയ്യുന്നവര്‍ക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ലെന്നും പറഞ്ഞു. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച ശേഷമേ തീരുമാനത്തില്‍ എത്തുകയുള്ളൂവെന്നും മന്ത്രി പ്രതികരിച്ചു.
എന്നാല്‍ തെറ്റ് പറ്റിയെന്നെങ്കിലും രഞ്ജിത്ത് പറയണം, പിന്തുണ ലഭിച്ചാല്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് ബംഗാളി നടി ശ്രീലേഖ പറഞ്ഞു.