ബഹുസ്വര സമൂഹത്തിലെ മതജീവിതം ഉള്‍ക്കൊള്ളലിന്റേതാവണം;ഡോ. ഹുസൈന്‍ മടവൂര്‍

ബഹുസ്വര സമൂഹത്തിലെ മതജീവിതം ഉള്‍ക്കൊള്ളലിന്റേതാവണം;ഡോ. ഹുസൈന്‍ മടവൂര്‍

ഫാറൂഖ് കോളെജ് :ബഹുസ്വര സമൂഹത്തിലെ മതജീവിതം പരസ്പരം ഉള്‍ക്കൊള്ളുന്നതാവണമെന്നും മതം ഒരിക്കലും തിരസ്‌കാരത്തിന്റെ ആയുധമാവരുതെന്നും റൗസത്തുല്‍ ഉലൂം അറബിക് കോളെജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു.ഫറൂഖ് കോളെജ് ഇസ്ലാമിക് സ്റ്റഡി സര്‍ക്കിളിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏഴര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഫാറൂഖ് കോളെജ് സ്ഥാപിതമായതും ഈയൊരു ആശയത്തിന്റെ അടിത്തറയിലാണ്.
കാമ്പസിന്റെ സ്ഥാപകന്‍ മൗലാനാ അബുസ്സബാഹും സഹപ്രവര്‍ത്തകരും ഉയര്‍ത്തിപ്പിടിച്ചതും വിഭാഗീയതയില്ലാത്ത ശുദ്ധമായ ഇസ്ലാമിക സംസ്‌കാരമായിരുന്നു.
അല്ലാഹു അക്ബര്‍ എന്നും ഹരെ റാം എന്നും അട്ടഹസിച്ച് അക്രമത്തിന് തുനിയുന്നവരാണ് യഥാര്‍ത്ഥത്തില്‍ മതത്തെ വികലമാക്കുന്നത്. നന്മയോട് സഹകരിച്ചും തിന്മയോട് നിസ്സഹകരിച്ചും ജീവിക്കുവാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫറൂഖ് കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. ആയിഷ സ്വപ്ന മുഖ്യ പ്രഭാഷണം നടത്തി.ആര്‍. യു. എ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ സഅദ് ബിന്‍ അലി, ഡോ. സഗീര്‍ അലി പ്രസംഗിച്ചു. ഡോ.ഹുസൈന്‍ മടവൂരിന്നുള്ള ഉപഹാരം ഡോ. ആയിഷ സ്വപ്ന സമ്മാനിച്ചു.

 

 

 

ബഹുസ്വര സമൂഹത്തിലെ മതജീവിതം
ഉള്‍ക്കൊള്ളലിന്റേതാവണം;ഡോ. ഹുസൈന്‍ മടവൂര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *