കേരള ഡെന്റല്‍ കെ്‌സ്‌പോ 24, 25ന്

കേരള ഡെന്റല്‍ കെ്‌സ്‌പോ 24, 25ന്

കോഴിക്കോട്: കേരള ഡെന്റല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (കെഇഡിഡിഎ) സംഘടിപ്പിക്കുന്ന ഡെന്റല്‍ എക്‌സ്‌പോ 2024 നാളെയും മറ്റെന്നാളും കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. ഡെന്റല്‍ പ്രൊഫഷന്‍ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. ദന്ത ഡോക്ടര്‍മാര്‍, ഡെന്റല്‍ ഡീലര്‍മാര്‍, ഡെന്റല്‍ ലാബുകള്‍, ഡെന്റല്‍ കോളേജുകള്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ 5000ത്തോളം ഡെന്റല്‍ പ്രൊഫഷണലുകള്‍ പങ്കെടുക്കും. എക്‌സപോയില്‍ 240ലധികം സ്റ്റാളുകളുണ്ടാകും. ഡെന്റല്‍ എക്‌സപോയുടെ 14-ാമത്തെ എഡിഷനാണ് കോഴിക്കോട് നടക്കുന്നത്. രാവിലെ 11 മണി മുതല്‍ വൈകിട്ട് 7.30 വരെയാണ് എക്‌സ്‌പോ നടക്കുക. ഡെന്റല്‍ മേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന വിവിധ വഷയങ്ങളിലെ സെമിനാറുകളും ശില്‍പ്പശാലകളും എക്‌സ്‌പോ വേദിയില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കേരള ഡെന്റല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.മുഹമ്മദ് ഷൈജല്‍, സെക്രട്ടറി ബജീല്‍ നജ്ദുള്ള, ട്രഷറര്‍ ഡോ.ഹിറ്റന്‍.പി.ആഷര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍
എം.സാജന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

കേരള ഡെന്റല്‍ കെ്‌സ്‌പോ 24, 25ന്

Share

Leave a Reply

Your email address will not be published. Required fields are marked *