വാഴയൂര്‍: സാഫി കോളേജ് നാച്ചുറല്‍ ക്ലബ്ബും ചാലിയാര്‍ സംരക്ഷണ ഏകോപന സമിതിയും സംയുക്തമായി ജൈവ വൈവിധ്യ പഠന ശിബിരം സംഘടിപ്പിച്ചു. വയനാട്ടില്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി മൗന പ്രാര്‍ത്ഥനയോടെയാണ് ജൈവ വൈവിധ്യ പഠന ഷിബിരത്തിന് തുടക്കം കുറിച്ചത്. സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഇ. പി ഇമ്പിച്ചികോയ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമങ്ങളുടെ ഭംഗി ജലാശയങ്ങളാണെന്നും, ചാലിയാര്‍ പുഴയെ വീണ്ടെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ക്കണമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ദുരന്തങ്ങള്‍ വരുന്നതിന് മുന്നേ ഉള്ള മുന്‍കരുതലുകളെ കുറിച്ചും അവര്‍ വിശദമായി സംസാരിച്ചു. മുഖ്യാതിഥി സുഭദ്ര ശിവദാസന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിജീവന പാഠങ്ങള്‍ പകര്‍ന്നു നല്‍കി. ഗ്രീന്‍ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി വി രാജന്‍ സംവദിച്ചു. ജലാശയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ ശാസ്ത്ര വശങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ജൈവ വൈവിധ്യ പരിപാലനം പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തില്‍ ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാകോര്‍ഡിനേറ്റര്‍ ആര്‍. അനില്‍കുമാര്‍, ജൈവ വൈവിധ്യ വീണ്ടെടുപ്പിന് ഒരൂ രൂപരേഖ എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍. പി ചന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍ മാസ്റ്റര്‍, ചാലിയാര്‍ സംരക്ഷണ സമിതി മെമ്പര്‍ ശുക്കൂര്‍ വാഴക്കാട് സംസാരിച്ചു.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റസീന ടീച്ചര്‍,ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ അനില്‍കുമാര്‍, ഗ്രീന്‍ മൂവ്‌മെന്റ്’ ജനറല്‍ സെക്രട്ടറി ടിവി രാജന്‍ ഷിറാസ് വാഴയൂര്‍, എ.പി. ചന്ദ്രന്‍, മുസ്തഫ മുമ്പാട്, അന്‍വര്‍ഷരീഫ്, നസ്‌റുള്ള വാഴക്കാട്, സലാം ഒമാനൂര്‍, അബ്ദുല്‍ നിസാം, വാഴയൂര്‍, വാഴക്കാട് പഞ്ചായത്ത് ബിഎംസി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വാഴയുരിലെ ജൈവ വൈവിദ്ധ്യം പഠന നേതൃത്വത്തിന് നാച്ചുറല്‍ ക്ലബ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഒരു ടീമിനെ തിരഞ്ഞെടുത്തു. ശില്‍പ ശാലയില്‍ 120 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ജൈവ വൈവിധ്യ പഠന ശിബിരം സംഘടിപ്പിച്ചു