സ്ത്രീകളോട് അന്തസില്ലാതെ പെരുമാറുന്നത് ആരൊക്കെയാണെന്ന് കേരളത്തിന് അറിയാം,ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി വേണം; കെ.സുധാകരന്‍

സ്ത്രീകളോട് അന്തസില്ലാതെ പെരുമാറുന്നത് ആരൊക്കെയാണെന്ന് കേരളത്തിന് അറിയാം,ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി വേണം; കെ.സുധാകരന്‍

രുവനന്തപുരം: സ്ത്രീകളോട് അന്തസില്ലാതെ പെരുമാറുന്നത് ആരൊക്കെയാണെന്ന് സിനിമയിലായാലും രാഷ്ട്രീയത്തിലായാലും കേരളത്തിന് നന്നായി അറിയാമെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.
സിനിമാ രംഗത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം സ്ത്രീകള്‍ നേരിടുന്ന വലിയ അവഗണനകളുടെയും, പീഡനങ്ങളുടെയും അത്യന്തം ഗുരുതരമായ വെളിപ്പെടുത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇത്രയും കാലം മൂടിവച്ചത് ഒരു രീതിയിലും നീതീകരിക്കാനാവുന്നതല്ലെന്നും റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ ഒരു ക്ലാര്‍ക്കിനെ പോലും സഹായത്തിനായി ഏര്‍പ്പെടുത്താതെ ഒറ്റയ്ക്കിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയ ജസ്റ്റിസ് ഹേമയോട് കോണ്‍ഗ്രസ് നന്ദി പറയുന്നതായും സുധാകരന്‍ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി വേണമെന്ന് സര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. പിണറായി സര്‍ക്കാര്‍ കുറ്റക്കാരെ സംരക്ഷിച്ചു പിടിക്കാന്‍ ശ്രമിച്ചാലും, 2026-ല്‍ അധികാരത്തില്‍ വരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജനങ്ങള്‍ക്ക് ഞങ്ങള്‍ വാക്ക് നല്‍കുന്നതായും കെ.സുധാകരന്‍ വ്യക്തമാക്കി.

 

 

 

സ്ത്രീകളോട് അന്തസില്ലാതെ പെരുമാറുന്നത് ആരൊക്കെയാണെന്ന്
കേരളത്തിന് അറിയാം,ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍
തുടര്‍ നടപടി വേണം; കെ.സുധാകരന്‍

Share

Leave a Reply

Your email address will not be published. Required fields are marked *