വയനാട് പുനരധിവാസം;ഇന്ത്യന്‍ ആര്‍ട്ട്സ് ഫെഡറേഷന്‍ ധനസഹായം കൈമാറി

വയനാട് പുനരധിവാസം;ഇന്ത്യന്‍ ആര്‍ട്ട്സ് ഫെഡറേഷന്‍ ധനസഹായം കൈമാറി

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന്, ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന്‍ കുവൈറ്റിന്റെ ധനസഹായം ആദ്യ ഗഡു ഒരു ലക്ഷം രൂപ സംഘടനയുടെ പ്രതിനിധി ബോണി കുര്യന്‍ മുഖ്യമന്ത്രി യുടെ ദുരിതശ്വാസ ഫണ്ടിലേക്കായി ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി ഐ.എ.എസിന് ചെക്ക് കൈമാറി.
ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്നിഹിതനായിരുന്നു.ജന്മനാടിന്റെ ദുരിതപൂര്‍ണ്ണമായ സങ്കടാവസ്ഥയില്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും സാധ്യമായ സഹായങ്ങളും ചേര്‍ന്നു നില്‍ക്കലുമാണ് സംഘടന മുന്നോട്ടു വയ്ക്കുന്നത്. കുവൈറ്റില്‍ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും, വയനാട്ടിലെ സഹോദരി സഹോദരങ്ങള്‍ക്കൊപ്പം ഐക്യം പങ്കിടുകയാണെന്നും പ്രസിഡണ്ട് ഷെറിന്‍ മാത്യൂ പറഞ്ഞു.

 

 

 

വയനാട് പുനരധിവാസം;ഇന്ത്യന്‍ ആര്‍ട്ട്സ്
ഫെഡറേഷന്‍ ധനസഹായം കൈമാറി

Share

Leave a Reply

Your email address will not be published. Required fields are marked *