കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ 28 കൈത്തറി സഹകരണ സംഘങ്ങളും ജില്ലാ കൈത്തറി സംഘങ്ങളും ജില്ലക്ക് പുറത്തുള്ള കൈത്തറി സംഘങ്ങളും നിര്‍മ്മിക്കുന്ന ബെഡ്ഷീറ്റ്, ഷര്‍ട്ടിങ്, ദോത്തി, സാരി, കസവ് മുണ്ട് തുടങ്ങി വിവിധയിനം മേന്‍മയാര്‍ന്ന കൈത്തറി ഉല്‍പ്പന്നങ്ങളുടെ ഓണം കൈത്തറി മേള ഇന്നു മുതല്‍ സെപ്തംബര്‍ 14 വരെ കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 24ന് വൈകിട്ട്് 4 മണിക്ക് ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫിര്‍ അഹമ്മദ് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ അധ്യക്ഷത വഹിക്കും. ആദ്യ വില്‍പ്പന ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു നിര്‍വ്വഹിക്കും.
സംസ്ഥാന കൈത്തറി അസോസിയേഷന്‍ സെക്രട്ടറി എ.വി.ബാബു, ജില്ലാ കൈത്തറി വികസന സമിതിയംഗങ്ങളായ ബാലന്‍ പുതുപ്പണം, നാരായണക്കുറുപ്പ്, ചന്തുക്കുട്ടി ആശംസകള്‍ നേരും. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ രാധാകൃഷ്ണന്‍.കെ നന്ദിയും പറയും.
സര്‍ക്കാര്‍ സഹായത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 1704ഓളം നെയ്ത്തുകാരും, അനുബന്ധ തൊഴിലാളികളും ജോലി ചെയ്യുന്ന മേഖലയാണ്. കൈത്തറി വസ്ത്ര ഡയറക്ടറേറ്റും, ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ വികസന സമിതിയും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.രാധാകൃഷ്ണന്‍, പ്രദീപ്.യു.കെ, ഹേമന്ത് കുമാര്‍.കെ.ടി, പി.ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.