ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതിയ അപഡേഷനുമായി മെറ്റ

ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതിയ അപഡേഷനുമായി മെറ്റ

ആന്‍ഡ്രോയിഡ് ഫോണുകളില്‍ എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുതിയ അപ്‌ഡേഷനുകള്‍ വരുത്തുകയാണ് മെറ്റ. എ
ഐ സാങ്കോതിക വിദ്യയിലൂടെ വോയ്‌സ് മെസോജുകള്‍ ടെസ്റ്റാക്കി മാറ്റാവുന്നതാണ് പുതിയ ഫീച്ചര്‍.വാട്സാപ്പില്‍ ലഭിക്കുന്ന വോയ്സ് മെസേജുകള്‍ ടെക്സ്റ്റ് ആക്കി മാറ്റാന്‍ വാട്സാപ്പിനുള്ളില്‍ തന്നെ സൗകര്യം ഒരുക്കുകയാണ്. ഇതോടെ വോയ്‌സിലുള്ള കാര്യങ്ങള്‍ എളുപ്പം എഴുതിയെടുക്കാന്‍ സാധിക്കും. കൂടാതെ ശബ്ദം കേള്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ ടെക്സ്റ്റായി വായിക്കാനും ഇതോടെ സാധിക്കും. വിവധ ഭാഷകളില്‍ ഈ സേവനം ലഭ്യമാണ്. ഈ സൗകര്യം
ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
വോയ്സ് മെസേജില്‍ പറഞ്ഞ കാര്യങ്ങള്‍ വേഗം എഴുതിയെടുക്കുന്നതിലുള്ള പ്രയാസം ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കും. ഒപ്പം ശബ്ദ സന്ദേശങ്ങള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ അത് ടെക്സ്റ്റായി വായിക്കാനും ഇത് സൗകര്യമൊരുക്കും.

സെറ്റിങ്സില്‍ ചാറ്റ്സ് സെക്ഷനില്‍ ഒരു ടോഗിള്‍ ബട്ടണ്‍ ഉപയോഗിച്ച് വോയ്സ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാം. ശേഷം ചാറ്റുകളില്‍ വോയ്സ് നോട്ടുകള്‍ ലഭിക്കുമ്പോള്‍ അവയുടെ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാനുള്ള ഓപ്ഷന്‍ താഴെ കാണാം. അത് തിരഞ്ഞെടുത്താല്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം വോയ്സ് മെസേജുകള്‍ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാം.ഈ സംവിധാനത്തിലും എന്റ് ടു എന്റ് എന്‍ക്രിപ്ഷനാണ് വാട്സാപ്പ് വാഗ്ദാനം ചെയ്യുന്നത്. ട്രാന്‍സ്‌ക്പ്റ്റ് ചെയ്ത ടെക്സ്റ്റ് ഫയലിനും സ്വകാര്യതയുണ്ടാകുമെന്നും പങ്കുവെക്കപ്പെടുന്നില്ലെന്നും വാട്സാപ്പ് ഉറപ്പുനല്‍കുന്നുണ്ട്.

 

 

 

ആന്‍ഡ്രോയിഡ് ഫോണുകളില്‍
പുതിയ അപഡേഷനുമായി മെറ്റ

 

Share

Leave a Reply

Your email address will not be published. Required fields are marked *