കോഴിക്കോട്:ഇന്‍കം ടാക്‌സ് എംപ്ലോയീസ് ഫെഡറേഷന്‍ കേരള സര്‍ക്കിളിന്റെ 15-ാം പ്രതിനിധി സമ്മേളനം 23,24ന് കെ.കെ.എന്‍.കുട്ടി നഗറില്‍ (ശിക്ഷക് സദനില്‍) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ 2.30ന് പതാക ഉയര്‍ത്തലും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും. തുടര്‍ന്നു നടക്കുന്ന പ്രതിനിധി സമ്മേളനം മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയാവും. സമ്മേളനത്തില്‍ സംഘടനയുടെ ദേശീയ അധ്യക്ഷന്‍ വെങ്കടേശനും മറ്റു നേതാക്കളും, സംസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ നിന്നുള്ള 100ഓളം പ്രതിനിധികളും പങ്കെടുക്കും. 24ന് വൈകിട്ട് 5.30ന് സമ്മേളനം സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് ബിജു.പി.എ, ഷൈജു ജോസഫ്, പ്രസൂണ്‍.പി, ആര്‍.ജൈനേന്ദ്ര കുമാര്‍, കെ.എം.കിരണ്‍, ജെസിത എന്നിവര്‍ പങ്കെടുത്തു.