കോഴിക്കോട്: ഇഎംഎസ് സ്മാരക സഹകരണ പരിശീലന കോളേജില്‍ എച്ച്.ഡി.സി ബി എം കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള സഹകരണ പരിശീലന കോളേജുകള്‍ നടത്തുന്ന എച്ച് ഡി സി ബി എം കോഴ്‌സുകള്‍ കഴിഞ്ഞു പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സാധ്യത വളരെ കൂടുതലാണ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉള്ള മേഖലയാണ് സഹകരണ മേഖല. പുതിയ സഹകരണ നിയമ പ്രകാരം ക്ലറിക്കല്‍ തസ്തികക്ക് മുകളിലുള്ള തസ്തികകളിലേക്ക് നിയമനങ്ങള്‍ നടത്താനുള്ള ഏജന്‍സി സഹകരണ എക്‌സാമിനേഷന്‍ ബോര്‍ഡ് ആണ്. എക്‌സാമിനേഷന്‍ ബോര്‍ഡ് വഴി നിയമനം നടത്തുന്നത് കാരണം തൊഴിലവസരങ്ങള്‍ ഏറെയാണ്. കൂടാതെ നിലവില്‍ കേരളത്തിലെ എല്ലാ അപ്പക്‌സ് സംഘങ്ങളുടെയും നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. സഹകരണ വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍ നിയമനം ലഭിക്കുമെങ്കിലും സഹകരണം ഒരു ഐച്ഛിക വിഷയമായി എടുത്തിട്ടുള്ള ഡിപ്ലോമ നിര്‍ബന്ധമാണ്.
എച്ച്ഡിസി ആന്റ് ബി എം കോഴ്‌സിന് സ്‌പോട്ട് അഡ്മിഷന്‍