തിരുവനന്തപുരം: പാരീസ് ഒളിമ്പിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗം പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികമായി രണ്ടുകോടി രൂപ പ്രഖ്യാപിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്ത് സര്‍ക്കാരിനു കീഴില്‍ ശ്രീജേഷിന് സ്വീകരണവും നല്‍കിയിരുന്നു.
ടോക്യോ ഒളിമ്പിക്സിനു പിന്നാലെ പാരീസ് ഒളിമ്പിക്സിലും ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയതില്‍ ശ്രീജേഷ് നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. ഗെയിംസിലെ എട്ടു മത്സരങ്ങളിലായി നേരിട്ട 62 ഷോട്ടുകളില്‍ 50 എണ്ണം സേവ് ചെയ്ത താരത്തിന്റെ അസാമാന്യപ്രകടനമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായകമായത്.പാരീസ് ഒളിമ്പിക്സോടെ ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുകയും ചെയ്തു. വിരമിച്ചതിനു പിന്നാലെ ആദരസൂചകമായി ശ്രീജേഷ് ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്സിയും വിരമിക്കുന്നതായി ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.കളിക്കളത്തില്‍നിന്നു വിരമിച്ച ശ്രീജേഷിന് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ബോലനാഥ് പ്രഖ്യാപിച്ചു.
പി.ആര്‍.ശ്രീജേഷിന് സര്‍ക്കാര്‍ പാരിതോഷികം രണ്ടുകോടി രൂപ