പൂനൂര്‍:ചിറക്കല്‍ റസിഡന്‍സ് അസോസിയേഷന്‍ ലോഞ്ചിങ്ങും, മുക്കം കെ എം സി ടി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലും, പി. സി. മുക്ക് വിക്ടറി ഹെല്‍ത്ത് കെയറും സംയുക്തമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും,രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാസര്‍ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബിച്ചു ചിറക്കല്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.ചിറക്കല്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍ കെ പി ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ചിറക്കല്‍ റസിഡന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി പി റഷീദ് പൂനൂര്‍ സ്വാഗത പറഞ്ഞു.ചിറക്കല്‍ മഹല്ല് ഖത്തീബ് അബ്ദുല്‍റഷീദ് ഇര്‍ഷാദി,മഹല്ല് പ്രസിഡണ്ട് സി പി ബഷീര്‍ ഹാജി,ശശീന്ദ്രന്‍ കരിന്തോറ ,കെ.എം.സി.ടി പി.ആര്‍.ഒ അശ്വതി വി.സി,അഷ്‌റഫ് പുള്ളാടിക്കണ്ടി,സുലൈമാന്‍ മാസ്റ്റര്‍, അബ്ദുല്‍ മജീദ് സി ,സലീം മാസ്റ്റര്‍ വേണാടി,ഷംസുദ്ദീന്‍ ഏകരൂല്‍, സി പി മൂസ ഹാജി ,സയ്യിദ് മന്‍സൂര്‍ തങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ചിറക്കല്‍ റസിഡന്‍സ് അസോസിയേഷന്‍ ട്രഷറര്‍ എം എ സിയാദ് എസ്റ്റേറ്റ് മുക്ക് നന്ദിയും പറഞ്ഞു.ലോഗോ ഡിസൈനിങ്ങ് മത്സരവിജയി തസ്‌നിമ ഫെമിയെ ആദരിച്ചു.മെഡിക്കല്‍ ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ഇ എന്‍ ടി , ഓര്‍ത്തോ, ഗൈനക്കോളജി, പീഡിയാട്രിക് ,ചെസ്റ്റ് , നേത്രരോഗം, ഡര്‍മറ്റോളജി, ജനറല്‍ സര്‍ജറി, എന്നീ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സേവനത്തില്‍ 500 രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു. നൂറിലധികം പേരുടെ രക്ത പരിശോധനയും നടത്തി.
മെഗാ മെഡിക്കല്‍ ക്യാമ്പും,രക്തഗ്രൂപ്പ് നിര്‍ണ്ണയവും സംഘടിപ്പിച്ചു