യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ് 18,19,20ന്

യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ് 18,19,20ന്

കോഴിക്കോട്: 9-ാമത് സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ യോഗാസന സ്‌പോര്‍ട്‌സ് ചാംമ്പ്യന്‍ഷിപ് മത്സരങ്ങള്‍ 18,19,20 തിയതികളില്‍ കോവൂരില്‍ പി കൃഷ്ണപ്പിള്ള സ്മാരക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14 ജില്ലകളില്‍ നടത്തിയ ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വിജയിച്ച ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ ആണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നത്. 750ഓളം കായിക താരങ്ങള്‍ ഈ മത്സസരത്തില്‍ പങ്കെടുക്കും. മത്സരം നിയന്ത്രിക്കാനുള്ള റഫറിമാരുടെ 200 ഓളം ടെക്‌നിക്കല്‍ ഒഫിഷ്യല്‍ നഗരത്തിലെത്തും.8 10, 10 12, 12 14, 14 16, 16 18 എന്നീ വയസ്സിന് ക്രമപ്പെടുത്തിയ ഗ്രൂപ്പുകളിലാണ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും (സബ്ജൂനിയര്‍ ജൂനിയര്‍) യോഗാസന മത്സരം നടക്കുന്നത്. 18 21, 21 15, 30 35, 35 45, 45 വയസ്സിന് മുകളില്‍ വരെ ഉള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും (സീനിയര്‍) വിഭാഗത്തിലും മത്സരം നടക്കും.

ആര്‍ട്ടിസ്റ്റ് സിംഗിള്‍, ആര്‍ട്ടിസ്റ്റ് പെയര്‍, റിഥമിക്, ഫ്രീ ഫ്‌ളോ എന്നീ വിഭാഗങ്ങളില്‍ ഡാന്‍സ് ഐറ്റങ്ങള്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി നടക്കും. പ്രൊഫഷണല്‍ യോഗാസന 21 30, 30 വയസിനു മുകളില്‍ എന്നീ ഗ്രൂപ്പുകളിലായി മത്സരം നടക്കും. 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാരാണ് യോഗയെ ഒരു സ്‌പോര്‍ട്‌സ് ഐറ്റമായി പ്രഖ്യാപിച്ച് യോഗ അസോസിയേഷനെ അംഗീകരിച്ചത്. സര്‍ക്കാര്‍ അംഗീകരിച്ച മറ്റ് കായിക ഇനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും യോഗക്കും ലഭിക്കുന്നുണ്ട്.

ചാമ്പ്യന്‍ഷിപ്പില്‍ യോഗാസനയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവരെയാണ് 49-ാമത് ദേശീയ സബ്ജൂനിയര്‍. ജൂനിയര്‍, സീനിയര്‍ സ്‌പോര്‍ട്‌സ് യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ അയക്കുന്നത്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് 18ന് വൈകിട്ട് 6 മണിക്ക് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 20ന് നടക്കുന്ന സമാപന യോഗം 3 മണിക്ക് മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ശറഫലി സമ്മാനദാനം നിര്‍വ്വഹിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ.ബി.ബാലചന്ദ്രന്‍, ഡോ.കെ.രാജഗോപാലന്‍, രതീഷ് കുമാര്‍.എം, ഷീജ കെ.എസ്, രാമനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ് 18,19,20ന്

Share

Leave a Reply

Your email address will not be published. Required fields are marked *