കോഴിക്കോട്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിലും നഗരത്തോട് ചേര്‍ന്നുള്ള ചെറു പട്ടണങ്ങളിലും, ഗ്രാമങ്ങളിലും പ്രവാസ ജീവിതം നയിച്ച മലയാളികളുടെ കൂട്ടായ്മയായ റിയാദ് ഡയസ്പോറ സംഘടിപ്പിക്കുന്ന റിയാദ് റൂട്ട്സ് റീ-യൂണിയന് ആഗോള സംഗമം നാളെ (ശനിയാഴ്ച) റാവിസ് കടവ് റിസോട്ടില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണിവരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് സാസംകാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.പി.അബ്ദുസമദ് സമദാനി എം.പി, എം.കെ.മുനീര്‍ എം.എല്‍.എ, ടി.സിദ്ദീഖ് എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
പ്രവാസത്തിന്റെ ഓര്‍മ്മകള്‍ പങ്ക്വെക്കലും, വിനോദവും, വിജ്ഞാനവും സമന്വയിപ്പിച്ചുള്ള വിവിധ കലാപരിപാടികളുംഅരങ്ങേറും. വിഖ്യാത ഗസല്‍ ഗായകരായ റാസയും ബീഗവും അവതരിപ്പിക്കുന്ന ഗസലും പരിപാടിയെ ധന്യമാക്കും.
പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന വിലാസത്തിലോ +91 8592882356, +91 8606442228 എന്ന നമ്പറുകളിലോ ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു.