കോഴിക്കോട്: ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ (ക്യു പി എം പി എ) 50-ാം വാര്‍ഷികാഘോഷവും സുവര്‍ണ്ണ സംഗമവും 17നും 18നും നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 17ന് രാവിലെ 9 മണിക്ക് ഐഎംഎ ഹാളില്‍ പതാക ഉയര്‍ത്തും. ഡോ.എബ്രഹാം മാമ്മന്‍ സെമിനാറില്‍ സംസാരിക്കും. ഡോ.എം.പി.അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം നിര്‍വ്വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ഡോ.ഹംസ തയ്യില്‍ അധ്യക്ഷത വഹിക്കും. ഡോ.അനീസ് അലി, ഡോ.പി പി വേണു ഗോപാല്‍, ഡോ.റോയ് വിജയന്‍, ഡോ.സഗീര്‍, ഡോ. രാജു ബല്‍റാം, ഡോ.എസ് മോഹന സുന്ദരം എന്നിവര്‍ പ്രസംഗിക്കും. 4 മണിമുതല്‍ നടക്കുന്ന ലക്ച്ചര്‍ സെഷനില്‍ ഡോ.ടോമി വടശ്ശേരി ജോസ്, ഡോ.രാജ് മോഹന്‍, ഡോ.ചന്ദകാന്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. വൈകിട്ട് 7.30 മുതല്‍ ഹോട്ടല്‍ ട്രൈപ്പന്റയില്‍ കലാ-സാസംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.
18ന് രാവിലെ 8.30ന് ഐ എം എ ഹാളില്‍ ഡോ.പി.എം.മനോജ്, ഡോ. പി.കെ.സന്ദീപ്, ഡോ.സംഗീത, ഡോ.ഷിനോജ്, ഡോ.സലാം, ഡോ.മനോജ് എന്നിവര്‍ പങ്കെടുക്കുന്ന ലക്ച്ചര്‍ സെഷന്‍ നടക്കും. യു.എസ്.എ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി പ്രതിനിധി ഡോ.ജെറി ഉമ്മന്‍ അധ്യക്ഷത വഹിക്കും. ഡോ.സാജന്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ.ഹമീദ് ഫസല്‍, അഡ്വ.നാരായണന്‍, ഡോ.ചാര്‍ളി ചെറിയാന്‍, ഡോ.എം.ഷാനു, ഡോ.ഒ.ബേബി എന്നിവര്‍ പങ്കെടുക്കും. 11.30 എം.കെ.രാഘവന്‍ എം.പി സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ക്യുപിഎംപിഎ സംസ്ഥാന പ്രസിഡണ്ട് ഡോ.അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിക്കും. ഐഎംഎ ദേശീയ പ്രസിഡണ്ട് ഡോ.ആര്‍.വി.അശോകന്‍ മുഖ്യാതിഥിയായിരിക്കും.സുവനീര്‍ പ്രകാശനം ഡോ.റോയ് വിജയന്‍ അജിത് ഭാസ്‌ക്കറിന് നല്‍കി നിര്‍വ്വഹിക്കും. ഡോ.കെ.മൊയ്തു, ഡോ.സി.എം അബൂബക്കര്‍, ഡോ. ടി പി വി സുരേന്ദ്രന്‍ എന്നിവര്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കും. ഹാഷിം മാട്ടുമ്മല്‍ വീല്‍ചെയര്‍ വിതരണം നിര്‍വ്വഹിക്കും. ഡോ.ഫസല്‍ ഗഫൂര്‍, ഡോ.സഗീര്‍, ഡോ.മിലിമോണി, ഡോ.സൂക്ഷ്മ അനില്‍, ക്യു പുഎം എ ജില്ലാ പ്രസിഡണ്ട് ഡോ.അനീസ് അലി, സംഘാടക സമിതി സെക്രട്ടറി മോഹന്‍ സുന്ദരം എന്നിവര്‍ പങ്കെടുക്കും.
ഗ്രാമീണ മേഖലയിലെ ചെറുകിട ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ സംരക്ഷിക്കുകയെന്നതാണ് ക്യുപിഎംപിഎയുടെ ലക്ഷ്യം. ഇതില്‍ എന്ത് നടപടി സ്വീകരിക്കാമെന്ന് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സംഘാടക സമിതി സെക്രട്ടറി ക്യുപിഎംപിഎ ഡോ.എസ് മോഹന്‍ സുന്ദരം പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഡോ.ഹംസ തയ്യില്‍, ഡോ.മോഹന്‍ സുന്ദരം, ഡോ.പി പി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.