കോഴിക്കോട്: ലോക അവയവദാന ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിവിധതരത്തിലുള്ള അവയവമാറ്റ സര്‍ജറികള്‍ കഴിഞ്ഞവരുടേയും, അവയവദാനം നടത്തിയവരുടെയും, ബന്ധുക്കളുടെയും സ്‌നേഹ സംഗമം ‘പുനര്‍ജനി’ സംഘടിപ്പിച്ചു.ചലച്ചിത്ര താരം വിജയന്‍ കാരന്തൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒരാളുടെ ജീവന്‍ രക്ഷിക്കുന്നതിനോ, ജീവിതം മെച്ചപ്പെടുത്തുന്നതിനോ വേണ്ടി മറ്റൊരാളുടെ അവയവങ്ങള്‍ നല്‍കുന്ന നിസ്വാര്‍ത്ഥ പ്രവര്‍ത്തനമാണ് അവയവദാനം, നാമോരോരുത്തരും ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവയവദാനത്തിന് സന്നദ്ധരായി വരുന്നതോടെ ട്രാന്‍സ്പ്ലാന്റിനായി കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കാനും മറ്റുള്ളവരുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായ മാറ്റമുണ്ടാക്കാനും കഴിയുംമെന്ന് ഉദ്ഘാട പ്രസംഗത്തില്‍ വിജയന്‍ കാരന്തൂര്‍ പറഞ്ഞു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ എനിക്ക് കരള്‍ പകുത്ത് നല്‍കി പുതിയ ജീവിതം നല്‍കിയത് എന്റെ ഭാര്യയാണ്. ലൈവ് ഡൊണേഷനേക്കാള്‍ മരണാന്തര അവയവ ദാനത്തെ കൂടുതല്‍ പ്രോത്സാഹിപ്പികണമെന്നും, ഒരാള്‍ അവയവ ദാതാവാകാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ പുതുതലമുറയിലേക്ക് നന്മയുടെ സന്ദേശം പകരുന്നതോടൊപ്പം അവയവങ്ങളുടെ ഗുരുതരമായ ക്ഷാമം പരിഹരിക്കാനും കഴിയുംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ദാതാവിന് ഹൃദയം, ശ്വാസകോശം, കരള്‍, വൃക്കകള്‍, പാന്‍ക്രിയാസ്, കുടല്‍ എന്നിവ കൂടാതെ ടിഷ്യൂ ദാനത്തിലൂടെ മാത്രം എട്ടുപേരുടെ ജീവന്‍ രക്ഷിക്കാനോ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനോ കഴിയുമെന്നതിനാല്‍, അവയവദാനത്തിന്റെ പ്രസക്തി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനുവേണ്ടിയാണ് ഇത്തരം കൂടിച്ചേരലുകള്‍ക്ക് ആസ്റ്റര്‍ മിംസ് നേതൃത്വം നല്‍കുന്നതെന്ന് മിംസ് കോഴിക്കോട് സി ഒ ഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു . ലിവര്‍ കിഡ്‌നി രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും പ്രതിരോധ മാര്‍ഗങ്ങളെകുറിച്ച് അവബോധം സൃഷ്ടിക്കാനും കിഡ്‌നി, ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി കഴിഞ്ഞവരുടെ സംഘനടകളുമായി സഹകരിച്ച് കേരളത്തിലുടനീളം ലിവര്‍, കിഡ്‌നി രോഗങ്ങളുടെ സ്‌ക്രീനിംഗ് ക്യാമ്പും, അവയവദാന ബോധവല്‍ക്കരണവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അവയവ ദാനത്തിന്റെ പ്രധാന്യം ഉള്‍പ്പെടുന്ന ക്ലാസിന് ഡോ.അനീഷ് കുമാര്‍ നേതൃത്വംനല്‍കി. ഡോ.സജിത്ത് നാരായണന്‍, ഡോ.സജീഷ് സഹദേവന്‍,ഡോ.നൗഫല്‍ ബഷീര്‍,ആന്‍ഫി മിജോ,രാജേഷ് കുമാര്‍,ഷാജി പുതിയോട്ടില്‍, ബാബുരാജന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആസ്റ്റര്‍ മിംസില്‍ ‘പുനര്‍ജനി’ സ്‌നേഹ സംഗമം നടത്തി