പൃഥ്വി രാജ് മികച്ച നടന്‍, ഉര്‍വ്വശിയും ബീനയുംമികച്ച നടിമാര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പൃഥ്വി രാജ് മികച്ച നടന്‍, ഉര്‍വ്വശിയും ബീനയുംമികച്ച നടിമാര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൃഥ്വി രാജ് മികച്ച നടന്‍, ഉര്‍വ്വശിയും ബീനയും മികച്ച നടിമാരായും തിരഞ്ഞെടുത്തു.
അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുന്നത് ബ്ലസ്സിയുടെ ആടുജീവിതമാണ്. ആടു ജീവിതത്തിലെ മികച്ച പ്രകടനമാണ് പൃഥ്വിരാജിനെ അവാര്‍ഡിനര്‍ഹനാക്കിയത്. മമ്മൂട്ടിയും പൃഥ്വിരാജുമാണ് അവസാന റൗണ്ടില്‍ മികച്ച നടനുള്ള മത്സരത്തിനുണ്ടായിരുന്നത്.പബീന ആര്‍ ചന്ദ്രനും ഉര്‍വശിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിമാരായി.ബ്ലസ്സിയാണ് മികച്ച സംവിധായകന്‍. കാതല്‍ എന്ന സിനിമയാണ് ബ്ലസ്സയെ മികച്ച സംവിധായകനാക്കിയത്.മികച്ച പിന്നണി ഗായകനായി സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററെ തിരഞ്ഞെടുത്തു.

തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയ നന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാര്‍.

 

 

പൃഥ്വി രാജ് മികച്ച നടന്‍, ഉര്‍വ്വശിയും ബീനയുംമികച്ച നടിമാര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *