കോഴിക്കോട്: കേരളാ ബാങ്കിലെ ഇപിഎഫ് അംഗങ്ങളായ ജീവനക്കാര്‍ക്ക് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മറ്റ് പി.എഫ്. കമ്മീഷണര്‍മാര്‍ പെന്‍ഷന്‍ അനുവദിക്കുമ്പോള്‍ കോഴിക്കോട് പി.എഫ്. ഓഫീസിന്റെ പരിധിയില്‍ വരുന്ന ജീവനക്കാര്‍ക്ക് മാത്രം മിനിമം പെന്‍ഷന്‍ പോലും നിഷേധിച്ച കോഴിക്കോട് പി.എഫ്. കമ്മീഷണറുടെ നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കേരളാ ബാങ്ക് ഇ.പി എഫ്. മെംബേഴ്‌സ് ഫോറം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജീവനക്കാര്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാത്തതിനെതിരെ ഹൈക്കോടതിയെ സമീപ്പിക്കുകയും ഹൈക്കോടതി, വിധി നടപ്പാക്കുവാന്‍ പി.എഫ് കമ്മീഷണര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടും പി എഫ് കമ്മീഷണര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പി.എഫി ലേയ്ക്ക് തങ്ങളുടെ റിട്ടയര്‍മെന്റ് തിയതി വരെ കൃത്യമായി പെന്‍ഷന്‍ വിഹിതം അടച്ച ജീവനക്കാരോടുള്ള പി എഫ് ഓഫീസിന്റെ അന്യായ നടപടിയെ നേരിടുവാന്‍ യോഗം തീരുമാനിച്ചു.
ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. എം.രാജന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സി.കെ. അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു.
എം.കെ. ബീരാന്‍, പി.പ്രദീപ് കുമാര്‍, പി.കെ. മൂസ്സക്കുട്ടി, പത്മ കുമാര്‍, കെ.കെ. സജിത് കുമാര്‍, വി.വി. രാജന്‍, എന്‍.ജെ. മാത്യു, കെ.വി. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രക്ഷോഭത്തിന് ആക്ഷന്‍ കമ്മിറ്റിയ്ക്ക് രൂപം നല്‍കി. അഡ്വ. എം. രാജന്‍ ( ചെയര്‍മാന്‍) സി.കെ. അബ്ദുറഹിമാന്‍ ക്രണ്‍ വീനര്‍ ) പി.കെ. മൂസ്സക്കുട്ടി (വര്‍ക്കിംഗ് ചെയര്‍മാന്‍ ) എം.കെ. ബീരാന്‍, പി.പ്രദീപ് കുമാര്‍ (വൈ: ചെയര്‍മാന്‍മാര്‍) കെ.കെ. സജിത് കുമാര്‍, ബോധി സത്വന്‍ കെ. റെജി ( ജോയന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തെരെഞ്ഞെടുത്തു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്തംബറില്‍ പി.എഫ്. കമ്മീഷണര്‍ ഓഫീസിന് മുമ്പില്‍ ജീവനക്കാരുടെ കൂട്ടധര്‍ ണ്ണ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.