ഓണക്കാലത്തെ വിലക്കയറ്റം; സപ്ലൈകോയ്ക്ക് 225 കോടി അനുവദിച്ച് മന്ത്രി

ഓണക്കാലത്തെ വിലക്കയറ്റം; സപ്ലൈകോയ്ക്ക് 225 കോടി അനുവദിച്ച് മന്ത്രി

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 205 കോടി രൂപയാണ് സംസ്ഥാനത്തെ വിപണി ഇടപെടലിന് വകയിരുത്തിയത്. അതു കൂടാതെ 120 കോടി രൂപയും സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കി.

ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയത്. വിപണി ഇടപടലിന് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വകയിരുത്തല്‍ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ് ബജറ്റ് വകയിരുത്തല്‍ ഉണ്ടായിരുന്നത്. എന്നാല്‍, 120 കോടി രൂപ അധികമായി നല്‍കാന്‍ ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു.

 

 

ഓണക്കാലത്തെ വിലക്കയറ്റം; സപ്ലൈകോയ്ക്ക് 225 കോടി അനുവദിച്ച് മന്ത്രി

Share

Leave a Reply

Your email address will not be published. Required fields are marked *